20 October Sunday
ബിലീവേഴ്‌സ്‌ ചർച്ചിൽ ശിശുസംരക്ഷണ ശിൽപ്പശാല

തെരുവ് ബാല്യങ്ങളെ അവഗണിക്കരുതെന്ന് യോഹാൻ പ്രഥമൻ മെത്രാപോലീത്ത

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ശിശുസംരക്ഷണ പദ്ധതിയായ ഹോപ്പ് ഫോർ ചിൽഡ്രൻ ക്യമ്പെയ്നിലൂടെ സമാഹരിച്ച തുകയുടെ ചെക്ക് അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയ്ക്ക് കൈമാറുന്നു

 തിരുവല്ല

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ശിശുസംരക്ഷണ പദ്ധതിയായ ഹോപ്പ് ഫോർ ചിൽഡ്രന്റെ ദേശീയ ശിൽപ്പശാല സഭാ ആസ്ഥാനമായ സെന്റ് തോമസ് നഗറിൽ  അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. 
രാജ്യത്തെ തെരുവുകളിൽ അലഞ്ഞുനടക്കുന്ന ബാല്യങ്ങളെ നമ്മൾ അവരെ അവഗണിക്കരുത്. അതിൽ ഒരാളാകാം നാളെ രാജ്യത്തെ നയിക്കുന്ന വ്യക്തി. സ്വയം ചെലവുകൾ കുറച്ച് ആ പണം കൊണ്ട് ഒരു കുഞ്ഞിനെയെങ്കിലും പഠിപ്പിക്കാൻ സഭാംഗങ്ങൾ തയാറാകണമെന്ന് മെത്രാപോലീത്ത പറഞ്ഞു.
ഹോപ്പ് ഫോർ ചിൽഡ്രൻ ക്യാമ്പെയ്ൻ ഫ്രീഡത്തിലൂടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് സമാഹരിച്ച ഒരുകോടി 16 ലക്ഷത്തോളം രൂപയുടെ ചെക്ക് യോഗത്തിൽ മെത്രാപോലീത്തയ്ക്ക് കൈമാറി. ഹോപ്പ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി അനാഥരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ഒരുലക്ഷത്തി അറുപതിനായിരം കുഞ്ഞുങ്ങളെയാണ് വിവിധ സംസ്ഥാനങ്ങളിലായി സഭ സംരക്ഷിക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരം, ശുചിത്വബോധവൽക്കരണം, പഠനോപകരണം, യൂണിഫോം എന്നിവ ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു.
ഹോപ്പ് ഫോർ ചിൽഡ്രൻ ദേശീയ കോഡിനേറ്റർ ഡീക്കൻ ഫാ. പി സച്ചിൻ അധ്യക്ഷനായി. സഭാ സെക്രട്ടറി റവ. ഡോ. ദാനിയേൽ ജോൺസൺ, മിഷൻ ഡയറക്ടർ ഡോ. സിനി പുന്നൂസ്, ദേശീയ ട്രഷറർ വിപിൻ ടി വർഗീസ് എന്നിവർ സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top