18 November Monday

ഓട്ടോ- ടാക്സി യൂണിയൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

 അടൂർ

ഓട്ടോ-ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോഴ്സ് വർക്കേഴ്സ് യൂണിയൻ (സിഐടിയു)  ജില്ലാ സമ്മേളനം അടൂർ ലാൽസ് റസിഡൻസി ഓഡിറ്റോറിയത്തിൽ (സ.സി ജി ദിനേശ്‌ നഗർ) സംസ്ഥാന ട്രഷറർ എം ബി സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ് രാജുഏബ്രഹാം എംഎൽഎ അധ്യക്ഷനായി. സ്വാഗത സംഘം രക്ഷാധികാരി അഡ്വ. എസ് മനോജ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ അഡ്വ. കെ അനന്തഗോപൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോഷൻ ജേക്കബ്, കെ കെ സുരേന്ദ്രൻ, കെ അനിൽകുമാർ, പി ആർ പ്രസാദ്, ഒ വിശ്വംഭരൻ, സ്വാഗത സംഘം കൺവീനർ അഡ്വ. എസ് ഷാജഹാൻ എന്നിവർ സംസാരിച്ചു.ജില്ല കമ്മിറ്റി അംഗം അനീഷ് കുമാർ നന്ദി പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top