18 September Wednesday

ഞങ്ങളെ ഓർക്കാൻ കാട്ടുന്ന മനസ്സിന്‌ നന്ദി...

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

 കോഴഞ്ചേരി

അപകടത്തെ തുടർന്ന് 30 വർഷമായി ശയ്യാലംബനായ പൊന്നുംതോട്ടം കണക്കപ്പിള്ളേടത്ത് സുരേഷ് കുമാറിന്  (52)  സ്വാന്തന പരിചരണം നാടിന്റെ കൂടി ഭാഗമാക്കിയത് അനിവാര്യതയെന്നാണ് അഭിപ്രായം. കിടപ്പിൽ കിടന്ന് ശയ്യാലംബരെ സംഘടിപ്പിക്കുകയും അവർക്കാവശ്യമായ സേവനങ്ങൾ എത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സുരേഷ്. എ കെ ജി ചാരിറ്റബിൾ ഫൗണ്ടേഷന്റെ പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഭാഗമായെത്തിയ സന്നദ്ധ പ്രവർത്തകരോടാണ് ഇദ്ദേഹം മനസ്സു തുറന്നത്.
ബിരുദം നേടി ഇരുപത്തിരണ്ടാം വയസ്സിൽ എഞ്ചിനിയറായി മുംബെയിൽ ജോലി ചെയ്യുന്നതിനിടയിലായിരുന്നു അപകടം. ഇതോടെ അരക്കു താഴെ തളർന്നു. എന്നിട്ടും തോൽക്കാത്ത മനസ്സാണ് കിടപ്പിൽ കിടന്ന് ശയ്യാംബർക്കായി സേവനം ചെയ്യാൻ ഇദ്ദേഹത്തിന് കരുത്തായത്. നിരവധി പേർക്കാണ് സുരേഷ് കുമാർ ആത്‌മവിശ്വാസം പകർന്നത്.
ബാബുകോയിക്കലേത്ത്, ബിജിലി പി ഈശോ, തോമസ് എൽബൻ, രമാദേവി, മിനി സുരേഷ്, ലതാകുമാരി, സുനിതമറിയം വർഗീസ്, രമാ വിജയൻ എന്നിവരടങ്ങിയ സംഘമാണ് വീടുകളിലെത്തിയത്.
കോഴഞ്ചേരി ഏരിയായിൽ 10 സോണലുകളായാണ് എ കെ ജി ചാരിറ്റബിൾ ഫൗണ്ടേഷന്റെ തണൽ പാലിയേറ്റീവ് പ്രവർത്തനം നടക്കുക.കുടുബശ്രീ, ആശാ ,സന്നദ്ധ പ്രവർത്തകരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.ഈ സോണലിലെ 99 വാർഡുകളിലും ഗൃഹസന്ദർശനം നടന്നു വരികയാണ്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top