24 September Friday
ഫോൺ ചോർത്തൽ

ഡിവൈഎഫ്ഐ മോഡിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021
പത്തനംതിട്ട 
സുപ്രീംകോടതി ജഡ്ജിമാരുൾപ്പെടെ ഉള്ളവരുടെ ഫോൺ വിവരം  ചോർത്തിയ കേന്ദ്രസർക്കാർ നടപടിക്ക്‌  എതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്  പോസ്റ്റ് ഓഫീസിന്‌ മുൻപിൽ നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.  ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ,   പ്രസിഡന്റ് സംഗേഷ് ജി നായർ,  സംസ്ഥാന കമ്മിറ്റി അംഗം ആർ മനു, ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം അനീഷ് വിശ്വനാഥ്,  ബിജിലി പി ഈശോ, സജിത്ത് പി ആനന്ദ്, പികെ സുബിഷ് കുമാർ,ഒ ആർ  അനൂപ് കുമാർ, സി സുമേഷ്, കെ വി മഹേഷ്, ശിവകുമാർ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top