15 December Sunday

മില്യൻപ്ലസ‌് വ്യൂവേഴ‌്സ‌് ക്ലബിൽ ജിതേഷിെന്റ വേഗവരയും

ഏബ്രഹാം തടിയൂർUpdated: Sunday Jul 21, 2019
പത്തനംതിട്ട
അപൂർവങ്ങളിൽ അപൂർവ നേട്ടം കൊയ‌്ത‌് എസ‌്  ജിതേഷിന്റെ  "വേഗവര" വീഡിയോ.   ഫെയ്സ്‌ ബുക്കിലെ സ്വന്തം വീഡിയോകളിൽ വ്യൂസിന്റെ സ്ഥാനത്ത്‌ മില്ല്യനെ സൂചിപ്പിക്കുന്ന എം എന്ന് എഴുതിക്കാണാൻ ഭാഗ്യം സിദ്ധിച്ച അപൂർവം ആളുകളിൽ ഒരാളായി മാറിയിരിക്കുകയാണ‌് അതിവേഗ കാർട്ടുണിസ‌്റ്റായ ജിതേഷ‌്. 
വൻകിട ക്രിക്കറ്റ്‌ താരങ്ങൾക്കും മെഗാസ്റ്റാറുകളുടെ സിനിമാ ടീസറുകൾക്കും ലോകപ്രശസ്ത സംഗീതജ്ഞരുടെ മ്യൂസിക്‌ വീഡിയോകൾക്കുമാണ‌് മില്ല്യൻ പ്ലസ്‌ വ്യൂവേഴ്സ്‌ ക്ലബ്ബിൽ ഇടം പിടിക്കാൻ കഴിയുന്നത്‌‌. എന്നാൽ ഇതാദ്യമായി ഒരു ഇൻഡ്യൻ ചിത്രകാരനും തന്റെ പെർഫോമൻസ്‌ വീഡിയോയിലൂടെ "വൺ മില്ല്യൻ പ്ലസ്‌ വ്യൂസ്‌' ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ‌്. 
പോസ്റ്റ്‌ ചെയ്ത്‌ അഞ്ച്‌ ദിവസത്തിനുള്ളിലാണ‌് വേഗവര വീഡിയോ ഈ നേട്ടം കൊയ‌്തതെന്ന‌് അറിയുമ്പോഴാണ‌് നാം അത‌്ഭുതപ്പെടുക. 
ഷെയർ ചെയ്തവരിൽ പ്രധാനികളും ഉണ്ട‌്. ബാങ്കോക്‌ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന "മീഡിയാ ടുഡേ" യുടെ പേജിൽ വേഗവര വീഡിയോയ്ക്ക്‌ പ്രേക്ഷകർ ദശലക്ഷങ്ങൾ കടന്നു.  മില്യൻ ക്ലബ്ബിൽ ഇടം പിടിച്ചതിന്റെ ഭാഗമായി വീഡിയോയിൽ ഫെയ്സ്‌ ബുക്ക്‌ വൺ എം വ്യൂസ‌്  എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.  
തൃശ്ശൂർ കേന്ദ്രമാക്കിയുള്ള "കുട്ടനെല്ലൂർക്കാരൻ" എന്ന ഫെയ്സ്‌ ബുക്ക്‌ പേജുകാരും ജിതേഷിന്റെ വേഗവര വീഡിയോ പോസ്റ്റ്‌ ചെയ്ത്‌ ലക്ഷക്കണക്കിന‌് പ്രേക്ഷകരിലെത്തിച്ചു. ഇവരെക്കൂടാതെ മറ്റ്‌ ഫെയ‌്സ‌് ബുക്ക‌് പേജുകളും  അവരുടെ റേറ്റിങ‌് കൂട്ടാനായി വേഗവര വീഡിയോ പോസ്റ്റ്‌ ചെയ്തതോടെ ഒരാഴ്ചക്കുള്ളിൽ കാൽക്കോടിയോളം വ്യൂവേഴ്സിനെ സൃഷ്ടിക്കാനും ലക്ഷക്കണക്കിന‌് ഷെയറുകൾ നേടാനും ഈ വൈറൽ വീഡിയോയ്ക്ക്‌ കഴിഞ്ഞു.
ഒരേസമയം ഇരുകൈകളും ഒരുപോലെ ഉപയോഗിച്ച്‌ നിമിഷ നേരം കൊണ്ടാണ‌് പ്രുഖർ അടക്കമുള്ളവരുടെ  കാർട്ടൂണുകൾ വരയ‌്ക്കുന്നത‌്. വി എസ്‌ അച്യുതാനന്ദൻ, ജവഹർലാൽ നെഹ്രു, ഗാന്ധിജി, മോഹൻ ലാൽ, കെ എം മാണി തുടങ്ങി ഒട്ടേറെ പ്രമുഖരെ ശരവേഗത്തിൽ വരച്ചവതിരിപ്പിക്കുന്നതാണ‌് വൈറൽ വീഡിയോയുടെ ഉള്ളടക്കം. വരയുടെ മിന്നൽ വേഗം കണ്ട്‌ ചിത്രകാരന്റെ തൊട്ടടുത്തു നിന്ന് കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര ഫിലിം സെൻസർ ബോർഡ്‌ അംഗവും സിനിമാതാരവുമായ  കൃഷ്ണപ്രസാദിനെയും ശിൽപി ബിജോയ്‌ ശങ്കറിനെയും വീഡിയോയിൽ കാണാം.  ശിൽപിയെ ജിതേഷ് ലൈവായി സെക്കന്റുകൾക്കുള്ളിൽ വരയ്ക്കുന്ന രംഗവുമുണ്ട്‌. 
2008 ൽ അഞ്ചുമിനിറ്റുകൊണ്ട്‌ അൻപത്‌ പ്രശസ്തവ്യക്തികളുടെ ചിത്രം അരങ്ങിൽ വരച്ചവതരിപ്പിച്ച്‌ റെക്കോഡ്‌ സൃഷ്ടിച്ച ജിതേഷ് ലോകത്തെ ഏറ്റവും വേഗമേറിയ പെർഫോമിങ‌് കാർട്ടൂണിസ്റ്റായിട്ടാണ‌് അറിയപ്പെടുന്നത്‌. 22 വിദേശരാജ്യങ്ങൾ ഉൾപ്പെടെ  ഏഴായിരത്തോളം വേദികളിൽ അതിവേഗ ചിത്രകല സ്റ്റേജ്‌ ഷോയായി അവതരിപ്പിച്ചിട്ടുണ്ട്‌. ചിത്രകലയുടെ രംഗകലാരൂപമായ "വരയരങ്ങ്‌’ ന്റെ ആവിഷ‌്കർത്താവെന്ന നിലയിൽ ട്രെയ്ഡ്‌ മാർക്കും പേറ്റന്റും കരസ്ഥമാക്കിയിട്ടുണ്ട്‌. അടുത്തമാസം ഓഷ്യാനിയ ഭൂഖണ്ഡം, ആസ്ട്രേലിയ എന്നിവിടങ്ങളിൽ  തന്റെ ചിത്രകലാ പ്രകടനവുമായി സന്ദർശിക്കാനുള്ള തയാറെടുപ്പിലാണ‌് ഈ പെർഫോർമിങ‌് കാർട്ടൂണിസ്റ്റ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top