15 December Sunday
മണിയാർ ബാരേജിലെ ഷട്ടറുകൾ തുറക്കും

ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കനത്ത മഴയിൽ ശബരിമല പമ്പ ത്രിവേണിയിൽ ശനിയാഴ്‌ച ജലനിരപ്പ് ഉയർന്നപ്പോൾ

 പത്തനംതിട്ട

കാലവർഷം കനത്തതിനാലും കാരിക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതോല്പാദനം കൂട്ടിയിട്ടുള്ളതിനാലും മണിയാർ റിസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിരിക്കുകയാണ്. പമ്പ ജലസേചന പദ്ധതിയുടെ മണിയാർ ബാരേജിലെ സ്പിൽവേ ഷട്ടറുകൾ ചെറിയ തോതിൽ തുറന്ന് അധികജലം കക്കാട്ടാറിലേക്ക് തുറന്നുവിടും. ഇതുമൂലം പമ്പ, കക്കാട് നദികളിലെ  ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദീതീര വാസികൾ ജാഗ്രതപാലിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു.

 

പ്രധാന വാർത്തകൾ
 Top