31 July Saturday
സിപിഐഎമ്മിലേക്ക് ഒഴുക്ക് തുടരുന്നു

വീണ്ടും തരംഗമായി

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

 അടൂർ

ഏറത്ത് പഞ്ചായത്തിലെ വെള്ളാരംകുന്ന് ദേവീക്ഷേത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശാഖയിലെ മുഖ്യ ശിക്ഷകും കാര്യാവാഹു മടക്കം 18 പേർ ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിന്റെ പതാകവാഹരായി. മുഖ്യശിക്ഷക്‌ വെള്ളക്കുളങ്ങര വിനോദ് ഭവനിൽ വിഷ്ണു, കാര്യവാഹ് ബിനുഭവനിൽ ബിനു, ഗണനായക് അപ്പുഭവനിൽ ഷിബു എന്നിവർ അടക്കമാണ് കാവിക്കൊടി ഉപേക്ഷിച്ചത്. ക്ഷേത്രത്തിന് സമീപം ചേർന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തഹാരം അണിയിച്ച് ഇവരെ സിപിഐ എം പ്രസ്ഥാനത്തിന്റെ ഭാഗമാക്കി. യോഗത്തിൽ സിപിഐ എം തുവയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി റോയി ഫിലിപ്പ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു, ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ്, എറത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ പുതക്കുഴി, അനീഷ്‌‌രാജ്, സതീഷ് ബാലൻ, ഫ്രാൻസിസ്, ബെന്നി എന്നിവർ സംസാരിച്ചു.
ആനകുത്തിയിൽനിന്ന് 50 പേർ 
കോന്നി  
അരുവാപ്പുലം പഞ്ചായത്തിലെ ഐരവൺ ആനകുത്തി മേഖലയിൽ വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന്‌ രാജിവച്ച അൻപതോളം പേർ സിപിഐ എമ്മിനൊപ്പം. കോൺഗ്രസ് പ്രവർത്തകരായിരുന്ന 24 പേരും ബിജെപി കുടുംബങ്ങളിലെ 23 പേരുമാണ്‌ സിപിഐ എമ്മുമായി യോജിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. രാജ്യത്തിന്റെ മതേതതര മൂല്യങ്ങൾ സംരക്ഷിക്കുകയും ന്യൂനപക്ഷങ്ങളുടെയും ദളിത്‌, പിന്നോക്കവിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ മുന്നിൽനിന്ന്‌ പോരാടുന്നത്‌ സിപിഐ എമ്മാണ്‌. സിപിഐ എമ്മിനൊപ്പം ചേരുകയെന്നത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ രാജിവച്ചവർ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയാഭാനു ഇവരെ മാലയിട്ട് സ്വീകരിച്ചു.   ഏരിയ സെക്രട്ടറി ശ്യാംലാൽ, ലോക്കൽ സെക്രട്ടറി രഘുനാഥ്‌ ഇടത്തിട്ട,  ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷിബു,  ഉദയകുമാർ,  ആഷിഷ്,  നിഷാദ്,  പഞ്ചായത്തംഗങ്ങളായ ശ്രീകുമാർ,  ജിഷ ജയകുമാർ, തുടങ്ങിയവർ  പങ്കെടുത്തു. 
പന്തളം
പന്തളത്ത് ബിജെപിയിൽനിന്ന്‌ രാജിവച്ച്‌ നാല്‌ കുടുംബങ്ങൾ കൂടി സിപിഐ എമ്മിനൊപ്പം. പാലത്തടത്തിൽ മുരളീധരൻ നായർ, വേലുശ്ശേരിൽ ശ്രീലേഖ സുഭാഷ്, രാഘവഭവനം രാഘവൻപിള്ള, ഭവാനിയമ്മ എന്നിവരുടെ കുടുംബമാണ് സിപിഐ എമ്മുമായി യോജിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. 
കടയ്ക്കാട് വടക്ക് ആറാട്ടുകടവിന് സമീപം ചേർന്ന യോഗത്തിൽ ഇവർക്ക്‌ സ്വീകരണം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി  ഹർഷകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ ഫസൽ, എച്ച് നവാസ്, ലസിതാ നായർ. മധുസൂദനൻ, ഷെഫീഖ്. സാജൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top