19 August Monday
ബാലികയുടെ ദുരൂഹമരണം

മഹിളകൾ കൊടുമൺ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

 കൊടുമൺ 

ബാലികയുടെ ദുരൂഹമരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ പന്തളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കൊടുമൺ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.തട്ട,പാറക്കര മുടക്കവിളയിൽ ആരോമൽ സദനത്തിൽ സത്യന്റെ മകൾ അമൃതയുടെ മരണത്തിലെ ദുരൂഹത  പുറത്തു കൊണ്ടുവരണമെന്നവർ ആവശ്യപ്പെട്ടു. കേവലം 12 വയസ‌് മാത്രം പ്രായമുള്ള പെൺകുട്ടി അയൽവീട്ടിൽ മരിച്ചു കിടക്കുന്ന കാഴ്ചയാണ് രക്ഷിതാക്കൾ കണ്ടത്. അമ്മമാരും സഹോദരിമാരുമടക്കം നൂറ് കണക്കിനാളുകൾ പ്രതിഷേധ മാർച്ചിലണിനിരന്നു.കൊടുമൺ വാഴവിവിള പാലത്തിന‌് സമീപം നിന്നാരംഭിച്ച മാർച്ച് ജില്ലാ പ്രസിഡന്റ് എസ് നിർമലാദേവി  ഉദ്ഘാടനം ചെയ്തു.തട്ട എൻഎസ്എസ് ഹയർ സെക്കൻഡറി സ്കളിലെക്ലാസ് വിദ്യാത്ഥിയായിരുന്നു മരിച്ച പെൺകുട്ടി.യോഗത്തിൽ ഏരിയ പ്രസിഡന്റ് സുധാ രാജു അധ്യക്ഷയായി. ജില്ലാ കമ്മറ്റിയംഗങ്ങളായ രാധാ രാമചന്ദ്രൻ,അമൃതം ഗോകുലൻ, കെ എൻ സരസ്വതി, ജി പൊന്നമ്മ, എൻ ജാനകി, എൻ വിലാസിനി, എ സുശീല, സരസ്വതിയമ്മ, പറക്കോട് ബ്ലോക്ക് പ്രസിഡന്റ്, ബീന പ്രഭ, പന്തളം നഗരസഭ ചെയർപേഴ്സൺ ടി കെ സതി, ജില്ലാ പഞ്ചായത്തംഗം ബി സതി കുമാരി, പന്തളം ബ്ലോക്ക് പഞ്ചായത്തംഗം വിലാസിനി, പഞ്ചായത്തംഗം കെ പുഷ്പലത, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ കുമാരൻ, കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലീം, ഏരിയ കമ്മിറ്റിയംഗം വിദ്യാധരപ്പണിക്കർ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top