പത്തനംതിട്ട
മാല്യന്യസംസ്കരണം നഗരസഭ ഏറ്റടുക്കണമെന്നും മാലിന്യം എടുക്കുന്ന 66 തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ധർണ നടത്തി. നഗരസഭ മുൻ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ പി കെ അനീഷ് അധ്യക്ഷനായി. നഗരത്തിലെ മാലിന്യം എടുത്തിട്ട് ആറ് ദിവസം പിന്നിടുകയാണ്. നഗരത്തിൽ മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. പകർച്ചവ്യാധി പടരാൻ സാധ്യതയേറി. മാലിന്യം സംഭരിക്കാനുള്ള ചുമതല സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതാണ് ഇത്ര വലിയ പ്രതിസന്ധിക്ക് കാരണം. ഈ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കണ്ടില്ലങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് എൽഡിഎഫ് ഭാരവാഹികൾ പറഞ്ഞു.
എൽഡിഎഫ് പാർലമെന്ററിപാർടി സെക്രട്ടറി പി വി അശോക്കുമാർ, വി മുരളിധരൻ, ആർ ഹരീഷ്, ശശി ഐസക്ക്, അബ്ദുൾ ഷുക്കൂർ, ഷാജി മാത്യു, സുമേഷ്, അബ്ദുൾ റഹീം മാക്കാർ, ടി പി അഹമ്മദ്, ശോഭ കെ മാത്യൂ, ഇക്ബാൽ അത്തിമൂട്ടിൽ, ബിജു മുസ്തഫ, റോബിൻ വളവിനാൽ, അഡ്വ. അബ്ദുൾ മനാഫ്, അജിൻ വർഗീസ്, എച്ച് ഖൽഫാൻ എന്നിവർ സംസാരിച്ചു.