21 September Saturday

ഉദയകുമാർ അനുസ‌്മരണം: സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019
പത്തനംതിട്ട
ഡിവൈഎഫ‌്ഐ കോഴഞ്ചേരി ബ്ലോക്ക‌് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന എസ‌് ഉദയകുമാറിന്റെ ഒന്നാം അനുസ‌്മരണം ജൂൺ ഒമ്പതിന‌് ആചരിക്കും. പരിപാടിയുടെ ഭാഗമായി അനുസ‌്മരണ റാലിയും യോഗവും സംഘടിപ്പിക്കും. യോഗം ഡിവൈഎഫ‌്ഐ അഖിലേന്ത്യ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌് ഉദ‌്ഘാടനം ചെയ്യും.
 അനുസ‌്മരണ പരിപാടിയുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. യോഗം ഡിവൈഎഫ‌്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആർ മനു ഉദ‌്ഘാടനം ചെയ‌്തു. പി കെ സുബീഷ‌്കുമാർ അധ്യക്ഷനായി. ബജിലി പി ഈശോ സ്വാഗതം പറഞ്ഞു. പികെഎസ‌് ജില്ലാ പ്രസിഡന്റ‌് കെ എം ഗോപി, സിപിഐ എം കോഴഞ്ചേരി ലോക്കൽ സെക്രട്ടറി എം കെ വിജയൻ, സജിത‌് പി ആനന്ദ‌് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: എ പത്മകുമാർ, ബാബു കോയിക്കലേത്ത‌്, കെ സി രാജഗോപാലൻ, കെ എം ഗോപി, പി ബി സതീഷ‌്കുമാർ, ആർ ശ്യാമ (രക്ഷാധികാരികൾ), ആർ അജയകുമാർ (ചെയർമാൻ), ബിജിലി പി ഈശോ (ജനറൽ കൺവീനർ).
പ്രധാന വാർത്തകൾ
 Top