29 February Saturday

ഉപജീവനമാർഗം ഒരുക്കി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

 പന്തളം

ജീവിക്കുവാൻ പ്രയാസമനുഭവിക്കുന്നയാൾക്ക്‌ ഉപജീവനമാർഗമൊരുക്കി വിദ്യാർഥികൾ മാതൃകയായി. തുമ്പമൺ എം ജി ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തകരാണ്‌ തുമ്പമൺ പാർവതി ഭവനത്തിലെ വിശ്വനാഥന് പെട്ടിക്കട ഉപജീവനമാർഗമായി നല്കിയത്. തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ്  സഖറിയ വർഗീസ് താക്കോൽദാനം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ റോഷ് വി കുര്യാക്കോസ്, ഹെഡ്മിസ്ട്രസ്  ഗ്രേസൺ മാത്യു, പ്രോഗ്രാം ഓഫീസർ സജി പട്ടരുമഠം,  സുജ തോമസ്,  ആഷമ്മ ഏബ്രഹാം,  ബിന്ദു മാണി,  ബീനാ രാജു,  വിജി അനിമോൾ, റാണി തോമസ്, അനിതാ സെബാസ്റ്റ്യൻ, ആസിഫ് ഷെറീഫ് , റിൻജു റെജി, അശ്വിൻ എസ് രാജൻ, ആകാംക്ഷ വി സുരേഷ് എന്നിവർ സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top