29 February Saturday

പൗരത്വബില്ലിനെതിരെ ജനകീയ സദസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

 ചിറ്റാർ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പെരുനാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ജെയ്‌ക്‌ സി തോമസ്‌ ഉദ്ഘാടനം ചെയ്തു. മതേതര രാജ്യത്തിൽനിന്നും മതരാജ്യത്തിലേക്കുള്ള ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കത്തിനെതിരെ രാജ്യം വൻ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നതെന്ന് ജയ്‌ക്‌ പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്.
കർഷകർ ദുരിതത്തിലായിരിക്കുന്നു. ഇവയൊന്നും ചർച്ച ചെയ്യാതിരിക്കാൻ മതപരമായ വിവേചനം തീർത്ത് മനുഷ്യനെ തമ്മിൽ തല്ലിക്കുന്ന ബ്രിട്ടീഷുകാരന്റെ തന്ത്രമാണ് ബിജെപി നടത്തുന്നത്‌. ഭരണഘടന നൽകുന്ന അവകാശങ്ങൾ തകർത്ത   പൗരത്വഭേദഗതി നിയമത്തിനെതിരെ 26ന് തീർക്കുന്ന മനുഷ്യ മഹാശൃംഖലയിൽ എല്ലാവരും അണിചേരണമെന്നും ജെയ്‌ക്‌ പറഞ്ഞു.
സിപിഐ എം പെരുനാട് ഏരിയാ കമ്മറ്റി അംഗം അഡ്വ. വി ജി സുരേഷ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എസ് ഹരിദാസ്, ജില്ലാ കമ്മിറ്റി അംഗം പി എസ് മോഹനൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി കെ സോമരാജൻ, ഗിരിജാ മധു, പെരുനാട് ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ്, പി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top