29 February Saturday
ലൈഫ്‌ പദ്ധതി

ജില്ലയിൽ 4008 വീട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

 കോന്നി  

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ 4008  വീടുകൾ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയതായി സംസ്ഥാന വനം വന്യജീവി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി അഡ്വ. കെ രാജു പറഞ്ഞു.ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ ജില്ലാതല സംഗമവും വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ബ്ലോക്കിലും ബ്ലോക്ക് തല സംഗമങ്ങൾ ചേർന്നു.പാർപ്പിടം എന്ന പ്രശ്നം പരിഹരിക്കുക മാത്രമല്ല ജനങ്ങൾക്ക് ജീവിത സുസ്ഥിരത ഉറപ്പ് വരുത്തുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.ഇരുപതിലധികം വകുപ്പുകളുടെ സേവനം അദാലത്തുകളിൽ ലഭ്യമാണ്. ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളുടെ വ്യക്തമായ ചിത്രവും ഇതിലൂടെ ലഭ്യമാകും.ഇനിയും പൂർത്തീകരിക്കേണ്ട വീടുകൾക്ക് സഹായം  ലഭ്യമാക്കും.98.4% വീടുകൾ പത്തനംതിട്ട ജില്ലയിൽ പൂർത്തീകരിച്ചിട്ടുണ്ട്.ജില്ലയിലെ നൂറ് ശതമാനം വീടുകളുടേയും പൂർത്തീകരണമാണ് ലക്ഷ്യമിടുന്നത്.ഇനി അവശേഷിക്കുന്ന വീടുകൾ 26ന് മുൻപ് പൂർത്തിയാക്കും.വസ്തുവുണ്ടായിട്ടും വീട് വെയ്ക്കുവാൻ കഴിയാത്ത എഴുപത്തിയഞ്ച് ശതമാനം വീടുകൾ പൂർത്തീകരിച്ചു.ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് നാലായിരത്തിയെട്ട്  വീടുകൾ പൂർത്തീകരിച്ചത്.ലൈഫ് പദ്ധതിയുടെ ഏറ്റവും മർമ്മപ്രധാനമായ ഭാഗം അടുത്ത ഘട്ടമാണ്‌.വീടും സ്ഥലവും ഇല്ലാത്ത ആളുകൾക്ക് വീട് വെച്ച് നൽകുകയാണത്.ഈ വെല്ലുവിളി നേരിടാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്.ഇത് ഒരു ശ്രമകരമായ ജോലിയാണ്.ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി വീട് നിർമ്മിക്കുവാൻ ചില വ്യക്തികളും ഭൂമി സംഭാവന നൽകിയിട്ടുണ്ട്.ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ച് വീടും ഭൂമിയുമില്ലാത്തവരെ അധിവസിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനായി.ലൈഫ് പദ്ധതി ഒന്നാം ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ബ്ലോക്ക് പഞ്ചായത്തുകൾക്ക് ചിറ്റയം ഗോപകുമാർ എം എൽ എ ഉപഹാരങ്ങൾ വിതരണം ചെയ്തു. ലൈഫ് പദ്ധതിയിൽ മികച്ച പ്രകടനം  കാഴ്ച്ച വെച്ച നിർവ്വഹണ ഉദ്യോഗസ്ഥർക്ക് വീണജോർജ്‌ എം എൽ എ ഉപഹാരം നൽകി. പി എം എ വൈ ലൈഫ് പദ്ധതി മികച്ച പ്രകടനം കാഴ്ച്ചവെച്ച നഗരസഭകൾക്കുള്ള ഉപഹാര വിതരണവും റിപ്പോർട്ട് അവതരണവും കലക്ടർ പി ബി നൂഹ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അന്നപൂർണ്ണാദേവി, വൈസ് പ്രസിഡൻ്റ് ജോർജ്ജ് മാമൻ കൊണ്ടൂർ,സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ,  എലിസബത്ത് അബു, അഡ്വ റജി തോമസ്, അനിത കെ ജി, ലീലാ മോഹൻ,  ബിനിലാൽ,അഡ്വ ആർ ബി രാജീവ് കുമാർ,ബി സതികുമാരി,ടി മുരുകേഷ്,വിനീത അനിൽ, മോഹൻരാജ് ജേക്കബ്, കോന്നിയൂർ പി കെ, റോബിൻപീറ്റർ, ബീന മുഹമ്മദ് റാഫി, വിക്ടർ ടി തോമസ്, ജോൺസൺ പ്രേംകുമാർ, എൻ ഹരി, സി പി സുനിൽ എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top