24 October Thursday

പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

 കൊടുമൺ

പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.പി ലാലാജി ബാബു ഉദ്ഘാടനം ചെയ്തു. വി ഭാസി പതാക ഉയർത്തി. പ്രസിഡന്റ് പി ജെ അജയകുമാർ അധ്യക്ഷനായി.കെ മിനിമോൾ രക്തസാക്ഷി പ്രമേയവും അഡ്വ.എൻ ജി സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സെക്രട്ടറി പ്രൊഫ.കെ മോഹൻകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ എസ്റ്റേറ്റുകളിൽ നിന്നെത്തിയ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സംസാരിച്ചു.
ഭാരവാഹികൾ:പി ജെ അജയകുമാർ(പ്രസിഡന്റ്), പ്രൊഫ.കെ മോഹൻകുമാർ(ജനറൽ സെക്രട്ടറി), പി കെ സോമരാജൻ(വർക്കിംഗ് പ്രസിഡന്റ്), 
സി കെ ചെല്ലപ്പൻ, പി ടി സാവിത്രി, വി ഭാസി, അനിത കുഞ്ഞമ്മ(വൈസ് പ്രസിഡന്റ്മാർ), എം ബി ഗോപി(സെക്രട്ടറി),എൻ എം മോഹനകുമാർ, വി ആർ ഷാജി, വി സുജനൻ, കെ ടി വിജയൻ(ജോയിന്റ് സെക്രട്ടറിമാർ).
 
 
പ്രധാന വാർത്തകൾ
 Top