24 October Thursday

ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയയാളെ റിമാൻഡ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

 

പത്തനംതിട്ട
ജോലി നൽകാമെന്ന്‌ പറഞ്ഞ്‌ പലരിൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയയാളെ റിമാൻഡ്‌ ചെയ്‌തു. പത്തനാപുരം പനമ്പറ്റ വെള്ളങ്ങാട്‌ ചന്ദ്രഭവനിൽ രാജേഷ്‌ ചന്ദ്രൻ (43) ആണ്‌ ബുധനാഴ്‌ച പത്തനംതിട്ട പൊലീസിന്റെ കസ്‌റ്റഡിയിലായത്‌. 
പത്തനംതിട്ട ഫാത്തിമ മൻസിൽ മുഹമ്മദ്‌ ഫൈസലിന്‌ കുവൈത്തിലേക്ക്‌ വിസ നൽകാമെന്ന്‌ പറഞ്ഞ്‌ 40,000 രൂപ തട്ടിയ കേസിലാണ്‌ അറസ്‌റ്റ്‌. റാന്നി ജോയിന്റ്‌ ആർടിഒ ഹരിശങ്കർ ആണെന്ന്‌ പറഞ്ഞാണ്‌ ഫൈസലിനെ പരിചയപ്പെട്ടത്‌. പത്തനംതിട്ട സിഐ ന്യുഅ്‌മാന്റെ നിർദേശ പ്രകാരം  വിസയുടെ ബാക്കി പണം നൽകാമെന്ന്‌ പറഞ്ഞ്‌ തന്ത്രപരമായി വിളിച്ചുവരുത്തിയാണ്‌ രാജേഷിനെ പിടികൂടിയത്‌. ഇയാൾക്ക്‌ കോന്നി, കോട്ടയം വെസ്‌റ്റ്‌, തൊടുപുഴ, പുനലൂർ, കൊട്ടാരക്കര, പൂയപ്പള്ളി, കുണ്ടറ, ആറന്മുള  എന്നിവിടങ്ങളിൽ തട്ടിപ്പ്‌ കേസുകളുണ്ട്‌. 
പട്ടാളത്തിലായിരുന്ന രാജേഷ്‌ അച്ചടലഘനം നടത്തിയതിന്‌ പിരിച്ചുവിട്ടതാണ്‌. സിബിഐ ഓഫീസർ, കഥാകൃത്ത്‌, ഡയറക്ടർ, പൊലീസ്‌ ഉദ്യോഗസ്ഥൻ, തഹസീൽദാർ എന്നിങ്ങനെ പരിചയപ്പെടുത്തിയാണ്‌ പണം തട്ടിയെടുക്കുന്നത്‌. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കിയ രാജേഷിനെ റിമാൻഡ്‌ ചെയ്തു.
 
 
പ്രധാന വാർത്തകൾ
 Top