19 September Thursday

പന്തളം കെഎസ്ആർടിസി സ്റ്റാൻഡിൽ പുതിയ കെട്ടിടത്തിന് 40 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
പന്തളം
പന്തളം കെഎസ്ആർടിസി ഓപ്പറേറ്റിങ്‌ സെന്ററിൽ ജീവനക്കാർക്കായി 40 ലക്ഷം രൂപ ചിറ്റയം ഗോപകുമാർ എംഎൽഎ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിമിയ്ക്കുന്നു. ഭരണാനുമതി ലഭിച്ചിട്ടും കെഎസ്ആർടിസിയുടെ അനാസ്ഥ മൂലം കാലതാമസം വന്നതിനെ തുടർന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നിയമസഭയിൽ സബ്ബ്മിഷൻ അവതരിപ്പിച്ചാണ്  കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ചിറ്റയം ഗോപകുമാർ എംഎൽഎയും പിഡബ്ല്യുഡി ബിൽഡിങ്‌സ്‌ അസി. എക്സിക്യൂട്ടീവ് എഞ്ചിൻജിനീയർ ആരിഫ്, ഐ സി സുരേഷ് എന്നിവർ സ്ഥലപരിശോധ നടത്തി മണ്ണ് പരിശോധന നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top