11 December Wednesday
സമരത്തിന്റെ മറവിൽ കെഎസ‌്യു ആക്രമണം

വിദ്യാർഥിയെ തലക്കടിച്ച് കൊല്ലാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

 കോന്നി

കെഎസ‌് യു സമരത്തിന്റെ മറവിൽ കോന്നിയിൽ വ്യാപക ആക്രമണം വിദ്യാർത്ഥിയെ തലക്കടിച്ച് കൊല്ലാൻ ശ്രമം.കോന്നി സെന്റ്തോമസ് കോളേജിൽ  സമരത്തിന്റെ മറവിൽ കോളേജിലെ എസ്എഫ്ഐ   പ്രവർത്തകകനും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമായ രഞ്ജീവിനെ സമരത്തിന് വന്ന കെഎസ‌് യുക്കാരായ അലക്സ്,  ഷാലിൻ, നൗഫൽ, ദിതിൻ, ക്രിസ്റ്റി,രോഹിത് 
എന്നിവർ കല്ലും കമ്പിവടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക്  പരിക്ക് പറ്റിയ വിദ്യാർത്ഥി കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആഗസ്റ്റ് 14ന‌് നടക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെഎസ് യു ജില്ലാ നേത്യത്വത്തിന്റെ അറിവോടെയാണ് കോളേജിൽ ആക്രമണം നടത്തിയതെന്ന് എസ്എഫ് ഐ കോന്നി ഏരിയ കമ്മിറ്റി പറഞ്ഞു. അക്രമികൾക്കെതിരെ  നടപടി സ്വീകരിക്കണമെന്ന് ഏരിയ പ്രസിഡന്റ് പി എം മിഖിൽ, സെക്രട്ടറി ജിബിൻ ജോർജ‌് എന്നിവർ ആവശ്യപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
 Top