04 August Wednesday

433 പേര്‍ക്ക് കൂടി, 
550 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021
പത്തനംതിട്ട 
ജില്ലയിൽ ശനിയാഴ്‌ച 433 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 550 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട്‌ പേർ വിദേശത്തുനിന്നും വന്നതും രണ്ട്‌ പേർ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 429 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 113215 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 105810 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയിൽ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.പളളിക്കൽ സ്വദേശി (69), പ്രമാടം സ്വദേശി (72) എന്നിവർ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 107843 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4752 പേർ രോഗികളായിട്ടുണ്ട്. 
ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ആകെ 4882 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 2520 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.31 ശതമാനമാണ്.  ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.49 ശതമാനമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top