25 August Sunday

വായന പക്ഷാചരണത്തിന‌് ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

പ്രൊഫഷണൽ നാടക മത്സരത്തിലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് തോമ്പിൽ രാജശേഖരനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി വായനപക്ഷാചരണ ചടങ്ങിൽ ആദരിക്കുന്നു

 പത്തനംതിട്ട 

വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട തൈക്കാവ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി  നിർവഹിച്ചു. ജാതി, മത, വിഭാഗീയ, തീവ്രവാദങ്ങളിൽ നിന്നും മനുഷ്യരെ മുക്തമാക്കാൻ വായന അനിവാര്യമാണെന്നും  വ്യക്തിയെ നല്ല മനുഷ്യനാക്കി മാറ്റുന്നതിൽ വായനയ്ക്ക് മുഖ്യ പങ്കാണുളളതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ക്ലമന്റ് ലോപ്പസ് അധ്യക്ഷനായി. പ്രൊഫഷണൽ നാടക മത്സരത്തിലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് തോമ്പിൽ രാജശേഖരനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ആദരിച്ചു. പത്തനംതിട്ട നഗരസഭ അധ്യക്ഷ ഗീത സുരേഷ് വിദ്യാർഥികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ടി കെ ജി നായർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തുകയും വായനപക്ഷാചരണ സന്ദേശം നൽകുകയും ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ പി എ ശാന്തമ്മ മുഖ്യ പ്രഭാഷണം നടത്തി. 
തൈക്കാവ് ഗവ എച്ചഎസ്എസ് വിദ്യാർഥികളായ എം എസ് പൂജ, അനുപമ കൃഷ്ണൻ എന്നിവർ വായനാ അനുഭവങ്ങൾ പങ്കുവച്ചു. ജില്ലാ ലൈബ്രറി കൗൺസിലിന്റെ എച്ച്എസ് വിഭാഗം വായനാ മത്സര വിജയിയായ കെ സുദർശനയെ പ്രൊഫ. ടി കെ ജി നായർ പുരസ്‌കാരം നൽകി ആദരിച്ചു. തുടർന്ന് സുദർശന തന്റെ വായനാ അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ തുളസീധരൻ പിള്ള, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.ആർ വിജയമോഹനൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വത്സല, അസിസ്റ്റന്റ് എഡ്യുക്കേഷൻ ഓഫീസർ എൻ അനിൽകുമാർ, ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.വി വി മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ വിധു, ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഷൈൻ ജോസ്, സിഎൻആർഐ പ്രതിനിധി അമീർജാൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി സി കെ നസീർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി മണിലാൽ, യുവജന ക്ഷേമ ബോർഡ് യൂത്ത് ഇൻഫർമേഷൻ ഓഫീസർ ആർ ശ്രീലേഖ, ഗവ. എച്ചഎസ്എസ് തൈക്കാവ് പ്രിൻസിപ്പൽ ആർ ഉഷാകുമാരി, ഗവ.വിഎച്ച്എസ്ഇ തൈക്കാവ് പ്രിൻസിപ്പൽ ലിൻസി എൽ സ്‌കറിയ, ഗവ.എച്ച്എസ് ഹെഡ്മിസ്ട്രസ് എസ് ലീലാമണി, ഗവ.എച്ച്എസ്എസ് തൈക്കാവ് എൻഎസ്എസ് കോ-ഓർഡിനേറ്റർ കെ എസ് ഹരിലാൽ, സ്റ്റാഫ് സെക്രട്ടറി എസ് പ്രിയ തുടങ്ങിയവർ പങ്കെടുത്തു. 
 
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി എൻ പണിക്കരുടെ അനുസ്മരണാർഥം സംസ്ഥാന സർക്കാർ ജൂൺ 19 മുതൽ ജൂലൈ എട്ട് വരെയാണ് ജില്ലയിൽ വായന പക്ഷാചരണം നടത്തുന്നത്. ജില്ലാ ഭരണത്തിന്റെയും  ജില്ലാ ലൈബ്രറി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ, തദ്ദേശഭരണ, വിവര പൊതുജനസമ്പർക്ക വകുപ്പുകൾ, സാക്ഷരതാ മിഷൻ, എസ്എസ്‌കെ, കുടുംബശ്രീ, ഐടി മിഷൻ, യുവജനക്ഷേമ ബോർഡ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പക്ഷാചരണം. വിദ്യാലയങ്ങളിൽ പ്രതിജ്ഞ, അക്ഷരമരം, കലാമത്സരങ്ങൾ, വായനാനുഭവം പങ്കുവയ്ക്കൽ, കൈയെഴുത്ത് മാസിക തയാറാക്കൽ, പുസ്തക പ്രദർശനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കും. ഗ്രന്ഥശാലകളെയും സ്‌കൂൾ-കോളജ് ലൈബ്രറികളെയും സാംസ്‌കാരിക സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി കാവ്യാലാപനം, പെയിന്റിംങ‌് മത്സരങ്ങൾ എന്നിവ നടത്തും. പി എൻ പണിക്കർ ഫൗണ്ടേഷനും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഹൈസ്‌കൂൾ വിഭാഗം വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കും.  
 
 
പ്രധാന വാർത്തകൾ
 Top