25 August Sunday
മാലിന്യ സംസ‌്കരണ പ്ലാന്റ്

പെരുനാട് പഞ്ചായത്ത് ഓഫീസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

 ചിറ്റാർ

ജനവികാരം മാനിക്കാതെ മാലിന്യ സംസ‌്കരണപ്ലാന്റ് ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം പെരുനാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പെരുനാട് പഞ്ചായത്ത് ഓഫീസിലേക്ക്  മാർച്ച് നടത്തി.
ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. പി കെ അനിൽകുമാർ അധ്യക്ഷനായി. പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ലോക്കൽ ആക‌്ടിങ‌് സെക്രട്ടറി എം എസ് രാജേന്ദ്രൻ, അഡ്വ.വി ജി സുരേഷ്, ഗിരിജാ മധു, പി കെ സോമരാജൻ, റോബിൻ കെ തോമസ് എന്നിവർ സംസാരിച്ചു.
ബുധനാഴ്ച്ച രാവിലെ 10ന് മഠത്തുംമൂഴി വലിയ പാലം ജങ‌്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ശബരിമല തീർത്ഥാടന പാതയോരത്ത്, ജനവാസകേന്ദ്രത്തിൽ മനുഷ്യവിസർജ്ജ്യം ഉൾപെടെ എത്തിക്കുന്ന കൂറ്റൻ സംസ‌്കരണ പ്ലാന്റ്നിർമിക്കാനാണ്  പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്.ഇതിനായി 20 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളത്.
 
 
പ്രധാന വാർത്തകൾ
 Top