21 August Wednesday

ശബരിമലയ‌്ക്ക‌് 141 കോടി; പത്തനംതിട്ടയ‌്ക്ക‌് 1,328 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

 പത്തനംതിട്ട

പ്രളയത്തിന്റെ കെടുതി ഏറെ അനുഭവിച്ച പത്തനംതിട്ട പാർലമെന്റ‌് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കിഫ‌്ബിയിലൂടെ നൽകുന്നത‌് 1327.96 കോടി രൂപ. ഇതിൽ  ശബരിമല വികസനത്തിന‌്  141.75 കോടി രൂപയാണ‌് നൽകുന്നത‌്. 
പമ്പയിൽ ഒരുകോടി ലിറ്റർ ശേഷിയുള്ള മലിനജല സംസ്കരണ പ്ലാന്റ‌് (39.59 കോടി), നിലയ്ക്കൽ ഇടത്താവളം (34.1 കോടി), എരുമേലി ഇടത്താവളം (19.49 കോടി), പമ്പാവാലി ഇടത്താവളം (19.49 കോടി), നിലയ്ക്കൽ, റാന്നി പാർക്കിങ‌് സൗകര്യം (9.69 കോടി) എന്നിവയടക്കം ശബരിമല അടിസ്ഥാനസൗകര്യ വികസനത്തിന്  കിഫ്ബി വഴി അനുവദിച്ചത്. 
 
48 കോടി രൂപയുടെ റോഡുകൾക്കും പാലങ്ങൾക്കുമാണ് മണ്ഡലത്തിൽ കിഫ്ബി അംഗീകാരം നൽകിയത്. 18 സ്കൂളുകളുടെ സമഗ്ര നവീകരണത്തിന് 66 കോടി രൂപയും കുടിവെള്ള പദ്ധതികൾക്ക് 184.58 കോടി രൂപയും അനുവദിച്ചു.
ആനയടി പഴകുളം കുരമ്പാല കീരുകുഴി ചന്ദനപ്പള്ളി കൂടൽ റോഡ് (109.13 കോടി), തിരുവല്ല മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് (81.57 കോടി), കാഞ്ഞിരപ്പള്ളി ബൈപാസ് (78.69 കോടി), ഈരാറ്റുപേട്ട - വാഗമൺ റോഡ് (63.99 കോടി), മടത്തുംചാൽ മുക്കൂട്ടുതറ റോഡ് (42.18 കോടി), ജേക്കബ് റോഡ് നവീകരണം (36.90 കോടി), ചങ്ങനാശേരി കവിയൂർ റോഡ് (32.77 കോടി), പന്തളം ബൈപാസ് (28.78 കോടി), മുത്തൂർ കുറ്റൂർ കിഴക്കൻ മുത്തൂർ റോഡ് (25.80 കോടി), മണ്ണാറക്കുളഞ്ഞി കോഴഞ്ചേരി റോഡ് (23.46 കോടി), കലഞ്ഞൂർപ്പാടം റോഡ് (22.29 കോടി), വാളങ്കര അയിരൂർ റോഡ് (19.59 കോടി), അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡ് (17.28 കോടി), കാവുംഭാഗം ഇടിഞ്ഞിലം റോഡ് (16.83 കോടി) എന്നിവയാണ‌് കിഫ‌്ബി പണം അനുവദിച്ച റോഡുകൾ.
റാന്നി പുതിയ വലിയപാലം (26.76 കോടി), കോഴഞ്ചേരി പാലം (19.77 കോടി),
ചാത്തങ്കരി കോൺകോഡ് പാലം (15 കോടി),വടശേരിക്കര പാലം (14.06 കോടി), 
അടൂർ ടൗൺ പാലം (11.10 കോടി), ചെട്ടിയാറഴികം പാലം (10.18 കോടി), മണിമലയാറിനു കുറുകെ പാറക്കടവ് പാലം (9.35 കോടി) എന്നീ പാലങ്ങളും യാഥാർഥ്യമാകുന്നു. 
അടൂർ ജിബിഎച്ച്എസ്എസ്, പൊൻകുന്നം ജിഎച്ച്എസ്എസ്, കോഴഞ്ചേരി ഗവ. എച്ച്എസ്, വെച്ചൂച്ചിറ കോളനി ജിഎച്ച്എസ്എസ്, കോന്നി ജിഎച്ച്എസ്എസ്, കടപ്ര കണ്ണശ്ശ സ്മാരക ജിഎച്ച്എസ്എസ് (അഞ്ചു കോടി രൂപ വീതം), തോട്ടക്കോണം ജിഎച്ച്എസ്എസ്, എഴുമറ്റൂർ ജിഎച്ച്എസ്എസ്, എടമുറി ജിഎച്ച്എസ്എസ്, കലഞ്ഞൂർ ജിഎച്ച്എസ്എസ്, മാരൂർ ജിഎച്ച്എസ്എസ്, അടൂർ ജിജിഎച്ച്എസ്എസ്, കിഴക്കുപുറം ജിഎച്ച്എസ്എസ്, പെരിങ്ങനാട് ടിഎം ജിഎച്ച്എസ്എസ്, മുണ്ടക്കയം മുരുക്കുംവയൽ ജിഎച്ച്എസ്എസ്, കുന്നന്താനം സെന്റ‌് മേരീസ് ജിഎച്ച്എസ്, 
 
ചിറ്റാർ ജിഎച്ച്എസ്എസ്, പനമറ്റം ജിഎച്ച്എസ്എസ് (മൂന്നു കോടി വീതം) എന്നിങ്ങനെയാണ‌് പൊതുവിദ്യാലയങ്ങൾക്ക‌് തുക അനുവദിച്ചത‌്. 
ഒട്ടേറെ കുടിവെള്ള പദ്ധതികളും പത്തനംതിട്ട മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ യാഥാർഥ്യമാകുന്നത‌്. കാഞ്ഞിരപ്പള്ളി എലിക്കുളം കുടിവെള്ള പദ്ധതി (68.64 കോടി), കല്ലിശ്ശേരി തിരുവല്ല കുടിവെള്ള പദ്ധതികൾ (58 കോടി), പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതി (41.40 കോടി), ശുദ്ധജല വിതരണ ശൃംഖലാ നവീകരണം (16.54 കോടി) എന്നിങ്ങനെയാണ‌് തുക അനുവദിച്ചത‌്.  
കൊടുമൺ ഇ എം എസ് സ്റ്റേഡിയത്തിന‌് 14.10 കോടിയും അടൂർ മുനിസിപ്പൽ സ്റ്റേഡിയത്തിന‌് 9.69 കോടിയും തിരുവല്ല മുനിസിപ്പാലിറ്റി ഓഫീസ് നവീകരണംത്തിന‌് 10.36 കോടിയും കിഫ‌്ബിയിലൂടെ നൽകും.
കൂടാതെ, കോഴഞ്ചേരി– അടൂർ റോഡ് (103 കോടി), അടൂർ റിങ് റോഡ് (28 കോടി), പുതുവൽ - ചായലോട് - മങ്ങാട് റോഡ് (33 കോടി), ഏഴംകുളം– കൈപ്പട്ടൂർ റോഡ് (32 കോടി) എന്നിവ കിഫ‌്ബിയുടെ പരിഗണനയിലുള്ള പദ്ധതികളാണ‌്.
 
 
പ്രധാന വാർത്തകൾ
 Top