27 May Wednesday
കോവിഡ് ഭീതിയിൽ രക്തം നൽകാനാളില്ല

ഡിവൈഎഫ്ഐ പ്രതിദിനം 100 പേരുടെ രക്തം നൽകും

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

 തിരുവല്ല/കോഴഞ്ചേരി

കൊറോണ ഭീതി മൂലം രോഗികൾക്ക് രക്തം നൽകാൻ ആളുകൾ കുറയുന്ന സാഹചര്യത്തിൽ പ്രതിദിനം നൂറ് യുവാക്കളുടെ രക്തം നൽകാൻ ഡിവൈഎഫ് ഐ തിരുവല്ല/കോഴഞ്ചേരി ബ്ലോക്ക് കമ്മിറ്റികൾ തീരുമാനിച്ചു. തിരുവല്ല താലൂക്കാശുപത്രിയിലെയും പുഷ്പഗിരി ആശുപത്രിയിലെയും രോഗികൾക്കായി രക്തം നൽകുന്ന പദ്ധതിക്ക് തിരുവല്ലയിൽ  തുടക്കമായി. ബ്ലോക്ക് പ്രസിഡന്റ്‌ കെ വി മഹേഷ്, സെക്രട്ടറി ഒ ആർ അനൂപ് കുമാർ എന്നിവർ ആദ്യം രക്തം നൽകി  ഉദ്ഘാടനം നിർവ്വഹിച്ചു. പുഷ്പഗിരി ആശുപത്രിയിൽ ഒന്നാം ദിവസം ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നൂറ് ചെറുപ്പക്കാരാണ് വിവിധ ഗ്രൂപ്പുകളിലുള്ള രക്തം ദാനം ചെയ്തത്.
കോഴഞ്ചേരിയിൽ വ്യാഴാഴ്ച പൊയ്യാന്നിൽ ഹോസ്പിറ്റലിൽ രക്തദാനം നടത്തി. ബ്ലോക്ക്‌ സെക്രട്ടറി ബിജിലി പി ഈശോ,  പ്രസിഡന്റ്‌ പി കെ സുബീഷ് കുമാർ, ജില്ലാ കമ്മിറ്റിയംഗം സജിത്ത് പി ആനന്ദ്, ബ്ലോക്ക്‌ ട്രഷറർ നൈജിൽ കെ ജോൺ, മാർട്ടിൻ ക്രിസ്റ്റി, സാജൻ, സുധീഷ് ബാബു, രാജേഷ്, ഡോ. രമേശ്‌, സിസ്റ്റർ അനിത എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top