25 May Monday

ഹാപ്പി ബര്‍ത്ത്ഡേ പാടി മല്ലപ്പള്ളി ബിആര്‍സി

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
മല്ലപ്പള്ളി
കോവിഡ് 19 പ്രതിരോധ ബോധവൽകരണ പരിപാടി വേറിട്ട അനുഭവമാക്കി മല്ലപ്പള്ളി ബിആർസി. കോവിഡിനെ തുരത്താൻ ധാർമികമായി പാലിക്കേണ്ട കാര്യങ്ങൾ സരസമായ രീതിയിൽ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചു.  ബിപിസി. ഷാജി എ സലാം വിഷയാവതരണം നടത്തി. സ്കൂൾ പ്രഥമാധ്യാപിക സാലി ജോർജ്‌ ബ്രേക്ക് ദി ചെയിൻ ഉദ്ഘാടനം ചെയ്തു.  ജസ്‌‌ലറ്റ്  സേവിയർ ആശംസകളർപ്പിച്ചു.  ശരിയായ രീതിയിലുള്ള കൈ കഴുകൽ  മൈമിലൂടെ സിആർസി കോ ഓർഡിനേറ്റർമാരായ എസ് ഡി ബൈജു,എം ഫിറോസ്ഖാൻ എന്നിവർ അവതരിപ്പിച്ചു.  ഹാപ്പി ബർത്ത്ഡേ ഗാനം രണ്ടു പ്രാവശ്യം പാടുന്ന സമയം (20 സെക്കൻഡ) കൈകഴുകാനെടുക്കണമെന്ന് രസകരമായ രീതിയിൽ കുട്ടികളെ ബോധിപ്പിച്ചു. കോവിഡ് ബോധവൽകരണ ഗാനത്തിന് ശാന്തി ശാമുവൽ, സി ആർ രജനി , പ്രേമ പ്രഭാകർ എന്നിവർ നേതൃത്വം നൽകി. കെ വി ഷൈനി, ശാന്തകുമാരി എന്നിവർ ഹാൻ‌ഡ്‌ വാഷ്, സാനിറ്റൈസർ എന്നിവയുടെ നിർമാണത്തിന് നേതൃത്വം നൽകി.  പ്രദർശനത്തിന് ഒ എസ് ജോൺസൺ, റെൻ പെരുമാൾ, സോണിയ ശിവാനന്ദൻ, കെ ജെ ഹയറുന്നിസ എന്നിവർ നേതൃത്വം നൽകി.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top