27 May Wednesday
സഹായവുമായി മാർ ക്രിസോസ്‌റ്റം പാലിയേറ്റീവ്‌ കെയർ

അവർ പാട്ടും പാടി പരീക്ഷയെഴുതി

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

 റാന്നി

കോവിഡ് 19 രോഗബാധ ഭീഷണിയെത്തുടർന്ന് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികളെ ആംബുലൻസിൽ കൊണ്ടുപോയി പരീക്ഷ എഴുതിച്ച്  മാർ ക്രിസോസ്റ്റം പാലിയെറ്റീവ് കെയർ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്.രോഗബാധ  ഭീഷണിയെത്തുടർന്ന് നിരീക്ഷണത്തിൽ  അകപ്പെട്ട  കുടുംബങ്ങളിലെ എസ്എസ്എൽസി, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ എങ്ങനെ പരീക്ഷ എഴുതാൻ പോകും എന്നത് ഒരു പ്രതിസന്ധിയായിരുന്നു..മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ പുറത്തിറങ്ങുകയോ ചെയ്യരുത് എന്നാണ് ഇവർക്ക് ആരോഗ്യ വകുപ്പ് പ്രധാനമായി നൽകിയിരിക്കുന്ന നിർദ്ദേശം.  ഇത് തെറ്റിച്ചാൽ രോഗവ്യാപന പ്രതിരോധ നടപടികൾക്ക് വിപരീതമാകും. എങ്ങനെ പരീക്ഷ എഴുതാൻ പോകും എന്നറിയാതെ  വിഷമിച്ചു നിന്ന കുട്ടികളുടെയും രക്ഷകർത്താക്കളുടെയും  മുമ്പിലേക്ക് അവതരിക്കുകയായിരുന്നു മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ  പ്രവർത്തകർ. ആരോഗ്യ വകുപ്പുമായി ആലോചിച്ച് 3 ആംബുലൻസാണ്  വിട്ടുനൽകിയത്.  ബഥനി ആശ്രമം ഹൈസ്കൂൾ, ഗുരുകുലം ഹയർ സെക്കൻഡറി  സ്കൂൾ, എം എസ് ഹയർ സെക്കൻഡറി സ്കൂൾ, എസ്‌സി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പരീക്ഷയെഴുതേണ്ട   കുട്ടികളിൽ ചിലരായിരുന്നു നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്.  ഇവരെ ദിവസവും കൃത്യമായി സ്കൂളിൽ കൊണ്ടു പോവുകയും തിരികെ എത്തിക്കുകയും ചെയ്യുന്നത് ഇപ്പോൾ പാലിയേറ്റീവ് കെയർ വാഹനത്തിലാണ്.
മാസ്കിന്  ക്ഷാമം നേരിട്ടപ്പോൾ 10000 പരിസ്ഥിതി സൗഹാർദ്ദ തുണി മാസ്‌കുകളാണ് പാലിയേറ്റീവ് കെയർ എത്തിച്ചു നൽകിയത്. ആവശ്യമായ മരുന്നും മറ്റും എത്തിച്ച് നല്കുകയും ചെയ്തു.
രാജു എബ്രഹാം എംഎൽഎ ( പ്രസിഡൻറ്), പി ആർ പ്രസാദ് (സെക്രട്ടറി) , വിജോയി പുള്ളോലിൽ ( കോഡിനേറ്റർ)എന്നിവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരാണ് റാന്നിയിലെ  പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
 
 
പ്രധാന വാർത്തകൾ
 Top