30 November Monday
വരുമാനം പകുതിയിൽ താഴെയായി

ബസ്‌ സർവീസുകൾ വെട്ടിക്കുറക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

 പത്തനംതിട്ട

ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ചതുമുതൽ കെഎസ്‌ആർടിസി നഷ്ടത്തിൽ. എല്ലാ ഡിപ്പോകളിലും വരുമാനം പകുതിയിൽ താഴെയായി. പത്തനംതിട്ട ഡിപ്പോയിലെ 65 ഷെഡ്യൂളുകളിൽ വ്യാഴാഴ്‌ച സർവീസ്‌ നടത്തിയത്‌ 25 എണ്ണം മാത്രം. പ്രതിദിനം എട്ട്‌ ലക്ഷം രൂപ വരുമാനം ലഭിക്കുന്ന ഡിപ്പോയിൽ ഇത്‌ നാല്‌ ലക്ഷമായി കുറഞ്ഞു. കോട്ടയം, തിരുവനന്തപുരം ദീർഘദൂര ബസുകളിൽ പകുതിയും വ്യാഴാഴ്‌ച സർവീസ് നടത്തിയില്ല. മൈസൂർ, കോഴിക്കോട്, മാനന്തവാടി ബസുകൾ ഓടി. ഡിപ്പോയിൽ ജീവനക്കാരും കുറവാണ്‌. 
അടൂരിൽ 51 ൽ 19 ഷെഡ്യൂൾ വ്യാഴാഴ്‌ച വെട്ടിക്കുറച്ചു. ഈ മാസം 10 മുതൽ അടൂർ ഡിപ്പോയിലെ വരുമാനം കുറഞ്ഞതായി അധികൃതർ പറയുന്നു. ഇവിടെനിന്ന്‌ റാന്നി വഴി കട്ടപ്പന, കൂട്ടാർ പോകുന്ന ഫാസ്‌റ്റ്‌ പാസഞ്ചർ യാത്രക്കാർ കുറഞ്ഞതിനെ തുടർന്ന്‌ നിർത്തിവച്ചു. സർവീസ്‌ വെട്ടിക്കുറക്കൽ ഏറെ ബാധിക്കുന്നത്‌ സ്ഥിരം യാത്രക്കാരെയാണ്‌. 
തിരുവല്ല ഡിപ്പോയിൽ 52ൽ 10 സർവീസുകൾ വ്യാഴാഴ്‌ച മുടങ്ങി. പ്രതിദിന വരുമാനം മൂന്നരലക്ഷമായി കുറഞ്ഞു. ആലപ്പുഴ, കോട്ടയം സർവീസുകളാണ്‌ വെട്ടിക്കുറച്ചവയിൽ ഏറെയും. സ്ഥിരം യാത്രക്കാരുള്ള റാന്നി, പത്തനംതിട്ട ഷെഡ്യൂളുകൾ മുടങ്ങാതെ അയക്കുന്നുണ്ട്‌. 
യാത്രക്കാർ കുറവെങ്കിലും റാന്നി ഡിപ്പോയിൽനിന്നുള്ള ഷെഡ്യൂളുകൾ എല്ലാം കൃത്യമായി അയച്ചു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top