01 April Wednesday

അതിരില്ലാത്ത സന്തോഷം

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

സഹോദരങ്ങളായ ശ്രീരാജും ശ്രീനാഥും

 പത്തനംതിട്ട

""195 കായികതാരങ്ങൾക്ക്‌ ഒരുമിച്ചാണ്‌ നിയമന ഉത്തരവ്‌ നൽകുന്നത്‌. ചരിത്രത്തിൽ ഒരു സർക്കാരും ചെയ്യാത്ത കാര്യം. മനസുനിറഞ്ഞ സന്തോഷം''–-പറയുന്നത്‌ ഓമല്ലൂർ ആറ്റരികം ചാക്കത്തറയിൽ വിശ്വനാഥൻ. രണ്ട്‌ ആൺമക്കൾക്കും ഒരുമിച്ച്‌ സ്‌പോർട്‌സ്‌ ക്വാട്ട നിയമനം ലഭിച്ചതിന്റെ ആഹ്ലാദം മുഖത്തറിയാം. സമ്പൂർണ നിയമന നിരോധനമെന്ന അവസ്ഥയിൽനിന്ന്‌ ഉത്തരവ്‌ കൈ നീട്ടി വാങ്ങുന്ന നിമിഷത്തിലേക്ക്‌ നാട്‌ എത്തുകയാണ്‌. അമ്മ പുഷ്‌പക്കും പറയാൻ വാക്കുകളില്ല. ഈ കുടുംബത്തിന്റെ പുഞ്ചിരി ഇടതുപക്ഷ സർക്കാരിന്‌ ഫിക്‌സഡ്‌ ഡെപ്പോസിറ്റ്‌. 
പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ് ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ പഠിച്ച ശ്രീനാഥിന്റെയും അവിടെ തന്നെ ബികോം പഠിച്ച ശ്രീരാജിന്റെയും കായിക ഇനം സോഫ്‌റ്റ്‌ബോൾ ആണ്‌. ഇപ്പോഴും സോഫ്‌റ്റ്‌ബോൾ മത്സരങ്ങളിൽ പങ്കെടുക്കുന്നു. ഫിസിക്കൽ എജ്യൂക്കേഷനിൽ പിഎച്ച്‌ഡി നേടിയ ശ്രീനാഥ്‌ നിലവിൽ അധ്യാപകനാണ്‌. നിയമന ഉത്തരവിനായി കാത്തിരിക്കുകയായിരുന്ന ശ്രീരാജ്‌ സ്വകാര്യ കമ്പനിയിലെ ജോലി രാജിവച്ചു. 
ഒരു വർഷം 50 പേർക്ക്‌ വീതം സ്‌പോർട്‌സ്‌ ക്വാട്ടയിൽ നിയമനം നൽകേണ്ടത്‌ യുഡിഎഫ്‌ സർക്കാർ കാലത്ത്‌ മുടങ്ങിയിരുന്നു. 2010–-14 കാലത്തെ സ്‌പോർട്‌സ്‌ ക്വാട്ട നിയമനത്തിന്‌ പ്രസിദ്ധീകരിച്ച റാങ്ക്‌ പട്ടികയിൽനിന്നാണ്‌ ഇപ്പോഴത്തെ നിയമനം. ഇരുവരും വ്യാഴാഴ്‌ച മുഖ്യമന്ത്രിയിൽനിന്ന്‌ ഉത്തരവ്‌ ഏറ്റുവാങ്ങും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top