01 April Wednesday
കിഫ്ബിയിലെ ആദ്യ സംരംഭം

അമ്പലപ്പുഴ തിരുവല്ല റോഡ്: ഒന്നാം ഘട്ടം ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
തിരുവല്ല
കിഫ്ബി അന്തർദേശീയ നിലവാരത്തിൽ നിർമിച്ച സംസ്ഥാനത്തെ ആദ്യത്തെ റോഡ് യാഥാർത്ഥ്യമാകുന്നു. അമ്പലപ്പുഴ മുതൽ പൊടിയാടി വരെ 22.56 കിലോമീറ്റർ ദൂരമുളള റോഡിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് പൊടിയാടി ജങ്‌ഷനിൽ മന്ത്രി ജി സുധാകരൻ  നിർവഹിക്കും.  
പ്രളയകാലങ്ങളിൽ എല്ലാ റോഡിലും ഗതാഗതം നിശ്ചലമായപ്പോഴും ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച ഏക റോഡാണിത്‌.
തകർന്നു കിടന്ന പൊടിയാടി വരെയുള്ള ഒന്നാം ഘട്ടം ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 70.75 കോടി ചെലവിട്ടാണ് നിർമിച്ചത്. റബർ, പ്ലാസ്റ്റിക്, കയർ ഭൂവസ്ത്രം, കോൺക്രീറ്റ് ഡക്‌ടുകൾ എന്നിവ ഉപയോഗപ്പെടുത്തി. 
രണ്ടാം ഘട്ടം പൊടിയാടിയിൽ നിന്നും തിരുവല്ല വരെ ഉടൻ നിർമിക്കുമെന്ന് കിഫ്ബി പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.
86 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അമ്പലപ്പുഴ, കുട്ടനാട് ,തിരുവല്ല അസംബ്ലി  മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന  റോഡ് എൽഡിഎഫ് സർക്കാരിന്റെ വികസന മുന്നേറ്റത്തിന്‌ നേർസാക്ഷ്യമാണ്.
തിരുവല്ല എംഎൽഎ അഡ്വ. മാത്യു ടി തോമസ് അധ്യക്ഷനാകും. കി ഫ്ബി പ്രൊജക്ട് ഡയറക്ടർ ഡാർലിൻ കാർമ ലിറ്റ ഡിക്രൂസ് റിപ്പോർട്ട് അവതരിപ്പിക്കും. മന്ത്രി തോമസ് ഐസക് മുഖ്യാതിഥിയാകും. 
 
 
പ്രധാന വാർത്തകൾ
 Top