01 April Wednesday

നിയമ നടപടി സ്വീകരിക്കണം: സാംബവർ സൊസൈറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

 പത്തനംതിട്ട 

അവസരസമത്വം ഇല്ലാതാക്കാൻ പ്രേരകമാകുന്ന കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ അടിയന്തര നിയമ നടപടി സ്വീകരിക്കണമെന്ന് കേരള സാംബവർ സൊസൈറ്റി. ഈ  ആവശ്യമുന്നയിച്ച്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ സംവരണ സംരക്ഷണ വലയം   സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പി  കെ രാമകൃഷ്ണന്റെ  അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് എം വി  ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി ആർ ബാലൻ, വൈസ് പ്രസിഡന്റ് വി ആർ രാമൻ, പി എൻ പുരുഷോത്തമൻ, എം സി  പ്രഭാകരൻ,സി എ രവീന്ദ്രൻ, ബിനുകുമാർ പന്തളം, അനിൽകുമാർ മലയാലപ്പുഴ, സനൽകുമാർ, സന്തോഷ് പട്ടേരി, കെ മോഹൻദാസ്, കെ എൻ വാസുകുട്ടി, സി എ രാജൻ, സി കെ രാജൻ, സി എൻ കേശവൻ,വിജയമ്മ രാജൻ, ശ്രീലതാ ബിജു  എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top