വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫെഡറേഷൻ ഓഫ് ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് ഓർഗനൈസേഷന്റെയും ഓൾ ഇന്ത്യ ബാങ്ക് റിട്ടയറീസ് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ കൂട്ട ധർണ നടത്തി. ധർണ വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കാൽനൂറ്റാണ്ട് പിന്നിട്ട പെൻഷൻ പരിഷ്കരിക്കുക, കുടുംബ പെൻഷൻ സീലിങ് ഒഴുവാക്കി ശമ്പളത്തിന്റെ 30 ശതമാനമായിവർധിപ്പിക്കുക, ക്ഷാമബത്തയിലെ വിവേചനം ഒഴിവാക്കി എല്ലാവർക്കും നൂറുശതമാനം സമീകരണത്തോടെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൂട്ട ധർണ. എഐസിആർഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ശ്രീനിവാസൻ, സിബിപിആർഒ സംസ്ഥാന സെക്രട്ടറി ജോൺ ജോസഫ് എന്നിവർ സമര സന്ദേശങ്ങൾ വിശദീകരിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ പി ജെ അജയകുമാർ, ഷംസുദീൻ, ചെങ്ങറ സുരേന്ദ്രൻ, ജി സതീഷ്കുമാർ, എം മീരാണ്ണൻ മീര, ശിവാനന്ദൻ, അഡ്വ. സുഹാബ് എം ഹനീഫ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..