26 February Wednesday
എൽഡിഎഫ് ജില്ലാ ജാഥ പര്യടനം തുടരുന്നു

തിരുവല്ലയിൽ ഉജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

 തിരുവല്ല

പൗരത്വ ഭേദഗതിയിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനും ഇന്ത്യൻ ഭരണഘടനയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിനെതിരെ ജനുവരി 26ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ സന്ദേശവുമായി പര്യടനം നടത്തുന്ന ജില്ലാ പ്രചരണ വാഹനജാഥക്ക്‌ തിരുവല്ല നിയോജക മണ്ഡലത്തിലുടനീളം ഗംഭീര വരവേൽപ്പ്.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ക്യാപ്ടനായ ജാഥ ഞായറാഴ്ച നൂറോന്മാവിൽനിന്നാണ് പര്യടനം ആരംഭിച്ചത്. അഡ്വ. ആർ സനൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. സി ടി തങ്കച്ചൻ അധ്യക്ഷനായി. 
മല്ലപ്പള്ളി, പുറമറ്റം, പുതുശേരി, കുന്നന്താനം, കമ്മാള തകിടി, കുറ്റൂർ, തിരുമൂലപുരം, കിഴക്കൻ മുത്തൂർ, മുത്തൂർ, മേപ്രാൽ, പൊടിയാടി, ആലംതുരുത്തി, നിരണം പഞ്ചായത്ത് മുക്ക് എന്നിവിടങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. വൈകിട്ട് പരുമലയിൽ സമാപിച്ചു.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജാഥാ ക്യാപ്ടൻ അഡ്വ. കെ അനന്തഗോപൻ, വൈസ് ക്യാപ്ടൻ അലക്സ് കണ്ണമല , ജാഥാ മാനേജർ ഡി സജി, അഡ്വ. മാത്യു ടി തോമസ് എംഎൽഎ, എൽഡിഎഫ് നേതാക്കളായ അഡ്വ. ആർ സനൽകുമാർ, ബിനു വർഗീസ്, അഡ്വ. ഫ്രാൻസിസ് വി ആന്റണി, കെ രാധാകൃഷ്ണൻ, പി ആർ പ്രദീപ്, അഡ്വ. സുധീഷ് വെൺപാല, കെ കുമാരൻ, സജിത് പി ആനന്ദ്, അലക്സാണ്ടർ കെ ശാമുവേൽ, അഡ്വ. രജീഷ് കുമാർ, എം ബി നൈനാൻ, അഡ്വ. ജനു മാത്യു, രാധാകൃഷ്ണ പണിക്കർ , റെയ്ന ജോൺസ് ബർഗ്, ജിജി വട്ടശേരിൽ, ലതാ പ്രസാദ്, സുശീലാമണി, എ കെ ശ്രീകുമാർ, സി ജി കുഞ്ഞുമോൻ, സന്ദീപ്, ബിനീഷ് കുമാർ, ഷിബു വർഗീസ് എന്നിവർ സംസാരിച്ചു.
കുറ്റൂരിൽ നടന്ന സീകരണ യോഗത്തിൽ സണ്ണി വേങ്ങാട് അധ്യക്ഷനായി. അഡ്വ. അനു ഏബ്രഹാം സ്വാഗതവും വിശാഖ് കുമാർ നന്ദിയും പറഞ്ഞു. തിരുമൂലപുരത്ത് ടി ബി ശശി അധ്യക്ഷനായി. സി എൻ രാജേഷ് സ്വാഗതവും റെജി കുരുവിള നന്ദിയും പറഞ്ഞു. കിഴക്കൻ മുത്തൂരിൽ മോഹൻകുമാർ അധ്യക്ഷനായി. ആർ മനു സ്വാഗതവും കെ കെ കൊച്ചുമോൻ നന്ദിയും പറഞ്ഞു.
മുത്തൂരിൽ ശശികുമാർ അധ്യക്ഷനായി. അഡ്വ. ആർ രവിപ്രസാദ് സ്വാഗതവും എം എൻ വാസവൻ നന്ദിയും പറഞ്ഞു.
മേപ്രാലിൽ ടി ഡി മോഹൻദാസ് അധ്യക്ഷനായി. പ്രമോദ് ഇളമൺ സ്വാഗതവും സി കെ പൊന്നപ്പൻ നന്ദിയും പറഞ്ഞു. 
പൊടിയാടിയിൽ ബിനിൽകുമാർ അധ്യക്ഷനായി. ബാബുകല്ലുങ്കൽ സ്വാഗതവും കെ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
ആലംതുരുത്തിയിൽ എം ബി നൈനാൻ അധ്യക്ഷനായി. ഉമ്മൻ മത്തായി സ്വാഗതവും, ജോസഫ് തോമസ് നന്ദിയും പറഞ്ഞു.
നിരണം പഞ്ചായത്ത് മുക്കിൽ പി ഡി മോഹനൻ അധ്യക്ഷനായി. എം ജെ അച്ചൻകുഞ്ഞ് സ്വാഗതവും അജി ശാമുവേൽ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top