29 February Saturday
മാരാമൺ കൺവൻഷൻ

പമ്പയിലെ ജലവിതാനം ക്രമീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

 

 
പത്തനംതിട്ട
ഫെബ്രുവരി ഒൻപത്‌ മുതൽ 16 വരെ നടക്കുന്ന മാരാമൺ കൺവൻഷനോട് അനുബന്ധിച്ചു വിവിധ വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി  കലക്ടർ പി ബി നൂഹിന്റെ അധ്യക്ഷതയിൽ  യോഗം ചേർന്നു.  
കൺവൻഷൻ കാലയളവിൽ പമ്പ നദിയിലെ ജല വിതാനം ക്രമീകരിക്കണമെന്ന് മൂഴിയാർ കെഎസ്ഇബി ജനറേഷൻ സർക്കിളിന്  നിർദേശം നൽകി. കൺവൻഷൻ നഗറിലും സമീപ പ്രദേശങ്ങളിലും കെഎസ്ഇബി വിഭാഗം വൈദ്യുതി വിതരണം ഉറപ്പാക്കും.പമ്പ ഇറിഗേഷൻ വിഭാഗം മണിയാർ ഡാമിൽ നിന്നുമുള്ള ജലനിർഗമനം നിയന്ത്രിക്കണം. കൺവൻഷൻ നഗറിലേക്കുള്ള  എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ പൊതുമരാമത്തു നിരത്ത് വിഭാഗം അടിയന്തരമായി പൂർത്തിയാക്കണം. കൺവൻഷൻ പന്തലിന്റെയും സ്റ്റേജിന്റെയും ഫിറ്റ്നസ് പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ച് സാക്ഷ്യപത്രം കൺവൻഷൻ തുടങ്ങുന്നതിന് മൂന്നു ദിവസം മുൻപായി നൽകണം. വാട്ടർ അതോറിറ്റി 24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പാക്കും. ആവശ്യാനുസരണം താൽക്കാലിക ടാപ്പുകൾ സ്ഥാപിക്കും. ആരോഗ്യ വകുപ്പ് താൽക്കാലിക ഡിസ്പെൻസറിയും ആംബുലൻസ് സൗകര്യവും ക്രമീകരിക്കും. പത്തനംതിട്ട, ചെങ്ങന്നൂർ, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂർ  കെഎസ്ആർടിസി സ്റ്റേഷനുകളിൽ നിന്നും ആവശ്യാനുസരണം  സർവീസുകൾ നടത്തും. താൽക്കാലിക ബസ് സ്റ്റേഷനും പ്രവർത്തിപ്പിക്കും.   ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ആർ ബീനാ റാണി, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
 
 
 
പ്രധാന വാർത്തകൾ
 Top