18 February Monday

പ്രളയത്തിൽ വീട് തകർന്നവർക്ക് കെയർ ഹോം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

 അടൂർ

പ്രളയത്തിൽ വീട് തകർന്നവർക്ക് സംസ്ഥാന സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം പഴകുളം പടിഞ്ഞാറ് സഹകരണ ബാങ്ക് നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് ആർ സുരേഷ് അധ്യക്ഷനായി. അടൂർ അർബൻ ബാങ്ക് ചെയർമാൻ പി ബി ഹർഷകുമാർ, അടൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ അൻസാരി, ഓഡിറ്റ് അസിസ്റ്റന്റ് രജിസ്ട്രാർ വെങ്കിടാചലശർമ്മ ,പള്ളിക്കൽ വില്ലേജ് ഓഫീസർ പി ദീപു, സിപിഐ എം ലോക്കൽ സെക്രട്ടറി അഡ്വ. എസ് രാജീവ്, ഏരിയ കമ്മിറ്റി അംഗം ബി നിസാം എന്നിവർ സംസാരിച്ചു പഴകുളം പടിഞ്ഞാറ് തറയിൽ പുത്തൻവീട്ടിൽ കൽപ്പനക്കാണ‌് വീട് നിർമിച്ച് നൽകുന്നത്.
നിലവിൽ വാസയോഗ്യമായ ഭുമിയില്ലാത്ത കൽപ്പനക്ക് വീട് വെയ്ക്കാൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായ പി ബി ഹർഷകമാറും ഭാര്യ ബീനാകുമാരിയും സൗജന്യമായി നൽകിയ മൂന്ന് സെന്റ് ഭൂമിയിലാണ് വീട് നിർമിക്കുന്നത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top