തിരുവല്ല
കേരളത്തിലോടുന്ന സുപ്രധാന ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടി കുറച്ച് തേർഡ് എസി കമ്പാർട്ട്മെന്റുകൾ ആക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പ്രതിഷേധ ട്രെയിൻ യാത്ര നടത്തി. തിരുവല്ല ട്രെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലും, ട്രെയിനിലും ഒരേ സമയം ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ,സംസ്ഥാന കമ്മിറ്റിയംഗം എം അനീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് പി ആനന്ദ്, ജില്ലാ സെക്രട്ടറിയറ്റംഗം രാജീവ് എൻ എസ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ സോനു സോമൻ, സോജിത്, ദീപ ശ്രീജിത്ത്,തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാം എന്നിവർ പങ്കെടുത്തു.
ട്രെയിനിൽ സ്ലീപ്പർ കോച്ചുകൾ വെട്ടികുറക്കുന്നതിലൂടെ സാധാരണക്കാർ ബുദ്ധിമുട്ടിലാവും. മാവേലി എക്സ്പ്രസ്സ്, മംഗുളുരു –- ചെന്നൈ എക്സ്പ്രെസ്, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകളിലാണ് സെപ്‌തംബർ മുതൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറക്കുന്നത്. നിലവിലെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് കൂടുതൽ ട്രെയിൻ അനുവദിക്കുകയാണ് വേണ്ടത്. ട്രെയിൻ യാത്രകൾക്ക് മുതിർന്ന പൗരൻമാർക്ക് ഉണ്ടായിരുന്ന ഇളവ് റദ്ദാക്കുകയാണ് കേന്ദ്രം. ഇതിനെതിരെ ആയിരുന്നു ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..