27 October Wednesday

അച്ചടക്കമില്ലാത്തവരെ വേണ്ടെന്ന്‌ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
പത്തനംതിട്ട
അച്ചടക്കമില്ലാത്തവരെ പാർടിക്ക്‌ വേണ്ടെന്ന്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പത്തനംതിട്ട ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർടിയിൽ അച്ചടക്കം ലംഘിക്കുന്നവരെ ഒരുകാലത്തും വച്ചുപൊറുപ്പിക്കില്ല. നേതൃമാറ്റം എല്ലാവരും സ്വീകരിച്ചുകഴിഞ്ഞു. എല്ലാ അംഗങ്ങളുടേയും ജനാധിപത്യപരമായ അവകാശങ്ങൾ അംഗീകരിക്കും. അഭിപ്രായവ്യത്യാസങ്ങൾ കേൾക്കാൻ നേതൃകമ്മിറ്റിയുണ്ട്. അവിടെ അഭിപ്രായവും പരാതിയും പറയണം. ആറു മാസത്തിനുള്ളിൽ കോൺഗ്രസിന്റെ പ്രവർത്തനത്തിൽ മാറ്റംവരുത്തുമെന്നും സുധാകരൻ പറഞ്ഞു.  
ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷനായി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി ജെ കുര്യൻ, വർക്കിങ്‌ പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, പി ടി തോമസ് എംഎൽഎ, എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top