24 October Thursday

ജോലി വാഗ്‌ദാനംചെയ്‌ത്‌ പണം തട്ടിയയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

 പത്തനംതിട്ട

ജോലി നൽകാമെന്നും മറ്റും പറഞ്ഞ്‌ പലരിൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയയാൾ പത്തനംതിട്ട പൊലീസിൽ പിടിയിൽ. പത്തനാപുരം പനമ്പറ്റ ചന്ദ്രമംഗലത്ത്‌ രാകേഷ്‌ ചന്ദ്രൻ (48) ആണ്‌ കസ്‌റ്റഡിയിലായത്‌.  പത്തനംതിട്ടയിലെ ഒരു കടയിൽ സെയിൽസ്‌മാനായ പത്തനംതിട്ട സ്വദേശി ഫൈസൽഖാനിൽനിന്ന്‌ 40,000 രൂപ തട്ടിയ കേസിലാണ്‌ അറസ്‌റ്റ്‌. റാന്നി ആർടിഒ ഹരിശങ്കർ ആണെന്ന്‌ പറഞ്ഞാണ്‌ ഫൈസൽഖാനെ പരിചയപ്പെട്ടത്‌. വിദേശത്ത്‌ പോകുന്നതിന്‌ വിസ ശരിയാക്കാമെന്ന്‌  പറഞ്ഞാണ്‌ പണം വാങ്ങിയത്‌. വിസയുടെ ബാക്കി തുക 20,000 രൂപ വാങ്ങാനായി എത്തിയപ്പോഴാണ്‌ രാകേഷിനെ പിടികൂടിയത്‌. തഹസീൽദാരായി ചമഞ്ഞ്‌ അഞ്ചൽ ഏറത്ത്‌ സ്വദേശിയിൽനിന്ന്‌ ഉൾപ്പെടെ നിരവധി പേരിൽനിന്ന്‌ ഇയാൾ പണം തട്ടിയിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾ പൊലീസ്‌ അന്വേഷിച്ച്‌ വരികയാണ്‌.
 
 
പ്രധാന വാർത്തകൾ
 Top