18 September Wednesday

സമഗ്ര ജലനയം നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

 കോഴഞ്ചേരി

ജല ദുരുപയോഗം ഇല്ലാതാക്കുകയും ജല ഉപയോഗത്തിന്റെ കാര്യക്ഷമത 20 ശതമാനമെങ്കിലും വര്‍ധിപ്പിക്കുകയും വേണമെന്ന് സെമിനാർ. സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി നടത്തുന്ന അവബോധ പരിപാടിയുടെ ഭാഗമായി പമ്പ പരിരക്ഷണ സമിതിയാണ്‌ ‘പ്രളയ ബാധിത പ്രദേശങ്ങളിലെ നീര്‍ത്തടങ്ങളുടെ സംരക്ഷണവും പരിപാലനവും’ എന്ന വിഷയത്തിൽ സെമിനാർ നടത്തിയത് പൂവത്തൂർ പരിസ്ഥിതി വിജ്ഞാന കേന്ദ്രത്തിൽ നടന്ന സെമിനാർ റീജണൽ വാട്ടര്‍ മിഷന്‍ ഡയറക്ടര്‍ ജി അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. 
ഇന്ത്യയില്‍ ജലത്തിന്റെ ആവശ്യവും ലഭ്യതയും തമ്മില്‍ വലിയ അന്തരമുണ്ട്‌. ഓരോ നദീതടത്തിലും സമഗ്ര ജലവിഭവ സംരക്ഷണവും പരിപാലനവും ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കണം. ഇന്ത്യയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ഭൂഗര്‍ഭ ജലവിതാനം താഴ്ന്നുകൊണ്ടിരിക്കുന്നു .ഈ സാഹചര്യത്തില്‍ മഴവെള്ള സംരക്ഷണ സംവിധാനം (റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ്‌ സ്ട്രക്‌ച്ചേഴ്‌സ്) നടപ്പിലാക്കി ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തണം. എന്നും സമ്മേളനം ആവശ്യപ്പെട്ടു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷയായി. പമ്പാനദീതടത്തിലെ പ്രധാന നീര്‍ത്തടമായ വരാച്ചാലിന്റെ പുനരുജ്ജീവനത്തിനായി പമ്പാപരിരക്ഷണ സമിതി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് അശോക് കുമാര്‍ പ്രകാശനം ചെയ്തു. 
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍, കോയിപ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ വിജയകുമാര്‍, അംഗങ്ങളായ അഡ്വ. ജെസി സാജന്‍, സുമ ബാബു, കൃഷിവകുപ്പ് അസി. ഡയറക്ടര്‍ സിഅമ്പിളി, ആലാ റൂറല്‍ സൊസൈറ്റി സെക്രട്ടറി വിഎസ് ഗോപാലകൃഷ്ണന്‍, പമ്പ പരിരക്ഷണ സമിതി ഭാരവാഹികളായ എന്‍ കെ സുകുമാരന്‍ നായര്‍, കെ ആര്‍ വിനയചന്ദ്രന്‍ നായര്‍, പി പ്രസന്നകുമാര്‍, അലക്‌സാണ്ടര്‍ കെ തോമസ് എന്നിവര്‍ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top