22 September Sunday

ജില്ലാ സഹകരണ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

 പത്തനംതിട്ട

ഡിസ്‌ട്രിക്‌ട്‌ കോ–- ഓപ്പറേറ്റീവ്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജില്ലാ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ റോയി ഫിലിപ്പ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ബി ശിവാനന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി അജയകുമാർ കണക്കും അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന യാത്രയയപ്പ്‌ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്‌തു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി ബി പത്മകുമാർ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ സനൽകുമാർ, ബെഫി സമ്മേളനം ജോയിന്റ്‌ സെക്രട്ടറി ജോസ്‌ ടി ഏബ്രഹാം, ഡിബിഇഎഫ്‌ സംസ്ഥാന കമ്മിറ്റിയംഗം ശ്യാംലാൽ, വിമല ഏബ്രഹാം, റീന പി റേച്ചൽ, സേതുകുമാർ എന്നിവർ സംസാരിച്ചു. 
ഭാരവാഹികളായി ആർ അജയകുമാർ (പ്രസിഡന്റ്‌), അനിത സി നായർ, റീന പി റേച്ചൽ, പി ഗോപി, കെ ജി പ്രസന്നകുമാർ (വൈസ്‌ പ്രസിഡന്റുമാർ), റോയി ഫിലിപ്പ്‌ (സെക്രട്ടറി), സി ജി രഘുകുമാർ, എൻ എസ്‌ ഷീജകുമാരി, സജീവ്‌ ഖാൻ(ജോയിന്റ്‌ സെക്രട്ടറിമാർ), വി ആർ സജികുമാർ(വർക്കിങ്‌ പ്രസിഡന്റ്‌),  എ ആർ വിക്രമൻ(ഓർഗനൈസിങ്‌ സെക്രട്ടറി),  എസ്‌ സേതുകുമാർ(ട്രഷറർ) എന്നിവരെ  തെരഞ്ഞെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top