27 September Monday

പെരിങ്ങരയിൽ കാറ്റ്‌; 
വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021
തിരുവല്ല 
പെരിങ്ങര വേങ്ങൽ വേളൂർ മുണ്ടകം റോഡരികിൽ നിന്നിരുന്ന വൈദ്യുതി തൂണുകൾ ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ കൂട്ടത്തോടെ ഒടിഞ്ഞു വീണു. വേങ്ങൽ പാടശേഖരത്തിന് മധ്യേ കടന്നു പോകുന്ന റോഡിലെ അയ്യനവേലി, തണുങ്ങാട് ഭാഗത്തെ 14 വൈദ്യുതി പോസ്റ്റുകളാണ് സമീപത്തെ തോട്ടിലേക്ക് നിലം പതിച്ചത്. പോസ്റ്റുകൾ ഒടിഞ്ഞുവീണപ്പോൾ ഇതു വഴി ബൈക്കിലെത്തിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു. ഒരാളുടെ കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വൈദ്യുത പോസ്റ്റുകൾ കൂട്ടത്തോടെ നിലം പതിച്ചതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാലിൽ, വാർഡ് മെമ്പർ ശാന്തമ്മ ആർ നായർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സുരക്ഷിതമല്ലാത്ത തരത്തിൽ പോസ്റ്റുകൾ സ്ഥാപിച്ചതാണ് പോസ്റ്റുകൾ നിലം പതിക്കാൻ ഇടയാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top