22 August Thursday

ജീവനക്കാരുടെ ഉജ്വല മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

  പത്തനംതിട്ട

കോരിച്ചൊരിയുന്ന മഴയത്തും ആയിരക്കണക്കിന് ജീവനക്കാർ കേന്ദ്ര സർക്കാരിന്റെ  ജന വിരുദ്ധ നയങ്ങൾക്കെതിരെ നടത്തിയ പ്രക്ഷോഭത്തിൽ അണിനിരന്നു. കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക. കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക പങ്കാളിത്ത പെൻഷൻ പുനഃ പരിശോധന നടപടികൾ ത്വരിതപ്പെടുത്തുക , കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത്  പകരുക, കാര്യക്ഷമവും ജനോപകാരപ്രദമായ സിവിൽ സർവീസിനായുളള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക, പതിനൊന്നാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, വർഗീയതയെ ചെറുക്കുക, മത നിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചാണ‌്  മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. 
പത്തനംതിട്ട കലക്ടറേറ്റിൽനിന്ന‌് ആരംഭിച്ച റാലിക്ക് സമാപനം കുറിച്ചു പുതിയ ബസ് സ്റ്റാൻഡിൽ ചേർന്ന കൂട്ട ധർണ  യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം   സീമ എസ് നായർ ഉദ്ഘാടനം ചെയ്തു.   ജില്ലാ പ്രസിഡന്റ് എ ഫിറോസ് അധ്യക്ഷനായി.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി സുഗതൻ, എസ് ജയശ്രീ എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി സി വി സുരേഷ് കുമാർ സ്വാഗതവും  ജില്ലാ ജോ. സെക്രട്ടറി മാത്യു എം അലക്സ് നന്ദിയും പറഞ്ഞു.
മാർച്ചിനും ധർണക്കും യൂണിയൻ ജില്ലാ ജോ. സെക്രട്ടറി എസ് ബിനു, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം കെ സാമുവേൽ, ശ്രീലത ആർ നായർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി അനീഷ് കുമാർ, ആദർശ് കുമാർ, പി ടി വേണു  ഗോപാൽ,  കെ രവി ചന്ദ്രൻ, പി ബി മധു, കെ പി രാജേന്ദ്രൻ, എസ് ലക്ഷ്മി ദേവി, പി പി ലൈല, ഏരിയ സെക്രട്ടറിമാരായ വി പ്രദീപ്, കെ സജികുമാർ, പി ജി ശ്രീരാജ്, കെ ഹരികൃഷ്ണൻ, ഒ ടി ദിപിൻദാസ്,  എം പി ഷൈബി, കെ ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി.  
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top