11 December Wednesday

ചിറ്റാർ ഗവ. ആശുപത്രി കെട്ടിടം ഒന്നാം ഘട്ട നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 ചിറ്റാർ

ചിറ്റാർ ഗവൺമെന്റ് ആശുപത്രിക്ക് വേണ്ടി നിർമിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം ഘട്ട പണികൾ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഗിരിജാ മധുവിന്റെ സാന്നിദ്ധ്യത്തിൽ ആരംഭിച്ചു. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി, റാന്നി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന ശ്രീധരൻ, ചിറ്റാർ പഞ്ചായത്തംഗം ടി കെ സജി, മെഡിക്കൽ ഓഫീസർ എം എസ് സുജ, ആശുപത്രി വികസന സമിതി അംഗം  കെ പി എസ് നായരും ആശുപത്രി ജീവനക്കാരും സന്നിഹിതരായി.
ഒരുകോടി പത്ത് ലക്ഷം രൂപ ചെലവഴിച്ച് നടക്കുന്ന ഒന്നാം ഘട്ട പ്രവർത്തിയിൽ പൈലിങ‌് നടത്തി അടിത്തറ പൂർത്തികരിക്കും.ഭാവിയിൽ 5 നില വരെ  പണിയത്തക്ക വിധത്തിലുള്ള അടിത്തറയാണ് പണിയുന്നത്.സാമൂഹ്യ ആരോഗ്യ കേന്ദ്രമായി ഉയർത്തിയ ചിറ്റാർ ആശുപത്രിയിൽ കിടത്തി ചികിൽസയ്ക്ക് ആവശ്യമായ സൗകര്യം നിലവിലില്ല. കെട്ടിടം പണി പൂർത്തികരിക്കുന്നതോടെ കിടത്തി ചികിൽസ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇവിടെ ലഭിക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top