19 October Saturday

നിർധന രോഗികൾക്ക്‌ ചികിത്സാ ധനസഹായ വിതരണം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 റാന്നി

നിർധനരായ രോഗികളുടെ ചികിത്സാർഥം റാന്നി പഞ്ചായത്തിലെ സുമനസുകളിൽ നിന്നും സമാഹരിച്ച ധനസഹായം രാജു ഏബ്രഹാം എംഎൽ എ വിതരണം ചെയ്തു. റാന്നി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അംഗവും ജലനിധി പ്രവർത്തകയുമായ മുണ്ടപ്പുഴ താഴത്തെക്കുറ്റ് സന്ധ്യാദേവി, പുതുശ്ശേരിമല പ്രസാദ് വിലാസം  അശ്വിൻ പ്രസാദ്, ആനപ്പാറ മല പട്ടയിൽ രഘുവിന്റെ മകൾ രമ്യ എന്നിവരുടെ ചികിത്സയ്ക്കുവേണ്ടി സമാഹരിച്ച ധനസഹായമാണ് വിതരണം ചെയ്തത്. സന്ധ്യാദേവിയും അശ്വിൻ പ്രസാദും കാൻസർ  ചികിത്സയിലാണ്. രമ്യ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. ചെന്നൈ അപ്പോളോയിലാണ് ചികിത്സ. റാന്നി പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു ധന സമാഹരണം നടത്തിയത്.  1.88 ലക്ഷം രൂപയുടെ ഓരോ ചെക്കുകളാണ് മൂന്ന് പേർക്കും വിതരണം ചെയ്തത്.പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി പി അജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയ്  കുര്യാക്കോസ്,പഞ്ചായത്ത് സെക്രട്ടറി സുധാകുമാരി, മെമ്പർമാരായ എ എൻ സോമൻ, ജെ രഞ്ജിത്ത്, വേണുഗോപാൽ, സബിത ബിജു,ജോജി,സിന്ധു സഞ്ജയൻ,സുമ വിജയകുമാർ, ആൻസി ജോൺ, സുധാകുമാരി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ എം എം ശംഭു, റാന്നി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി എൻ ശിവൻകുട്ടി, ഗീത സുരേഷ് എന്നിവർ സംസാരിച്ചു .
 
 
പ്രധാന വാർത്തകൾ
 Top