29 July Thursday
ബിജെപി–ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചു

കീരുകുഴിയിൽ 16 പേർ 
സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

കീരുകുഴിയിൽ ബിജെപി ആർ എസ് എസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ എത്തിയവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാലയിട്ട്‌ സ്വീകരിച്ചപ്പോൾ

പന്തളം
വർഗീയതയോട്‌ വിട പറഞ്ഞ്‌ 16 പേർ സിപിഐ എമ്മിലെത്തി. പന്തളം തെക്കേക്കര പഞ്ചായത്തിൽ കീരുകുഴി വാർഡിലെ ആർഎസ്‌എസ്‌, ബിജെപി പ്രവർത്തകരാണ്‌ വർഗീയ രാഷ്‌ട്രീയത്തിൽ മനംമടുത്ത്‌ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. അഴിമതിയും വിദ്വേഷവും കോർപ്പറേറ്റ്‌വൽക്കരണവും മാത്രം മുഖമുദ്രയാക്കിയ ബിജെപിയിൽനിന്ന്‌ മാനവികതക്ക്‌ മൂല്യം നൽകുന്ന സിപിഐ എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഇവർ പറഞ്ഞു. 
എസ്‌ ശരത്‌, ജിമ്മി ഇടിക്കുള, നിതിൻ, മനോജ്‌, പ്രജിത്ത്‌, റജിമോൻ, അഭിലാഷ്‌, അമൽ, ശശിധരൻ പിള്ള, മനു നായർ, ജയശ്രീ, അരുൺ, ആർ രാഹുൽ, സുധീഷ്‌, വി അരുൺകുമാർ, ജെ അഖിൽ എന്നിവരാണ്‌ പാർടിയിലേക്കെത്തിയത്‌. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇവരെ സ്വീകരിച്ചു. സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top