19 October Saturday

ആർ പി ആചാരിക്ക‌് സ‌്മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

ആർ പി ആചാരി അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

 കൊടുമൺ

ഏഴംകുളം തെക്ക് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ പി ആചാരി അനുസ്മരണം നടത്തി.കാഷ്യു വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ ജോ. സെക്രട്ടറിയും ഏഴംകളം തെക്ക് ലോക്കൽ കമ്മറ്റിയംഗവുമായിരുന്നു അദ്ദേഹം. മാങ്കൂട്ടം ബഥാനിയ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ സി മോഹനൻ അധ്യക്ഷനായി. ചെയർമാൻ എസ് സി ബോസ്‌ സ്വാഗതം പറഞ്ഞു. എസ്എസ്എൽസി, പ്ലടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാഥികൾക്കുള്ള ക്യാഷ് അവാർഡ് സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള വിതരണം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ബി ഹർഷകുമാർ, ടി ഡി ബൈജു, കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലീം, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കെ ശ്രീധരൻ, ആർ തുളസീധരൻ പിള്ള, ഏരിയ കമ്മിറ്റിയംഗങ്ങളായ വി തങ്കപ്പൻ പിള്ള, ആർ നടരാജൻ, കെ പ്രസന്നകുമാർ, വിജു രാധാകൃഷ്ണൻ , ഇ എ റഹിം, ആർ കമലാസനൻ, രാജ്കുമാർ എന്നിവർ സംസാരിച്ചു. രാവിലെ പറക്കോട് കാർമ്മൽ കശുവണ്ടി ഫാക്ടറി തൊഴിലാളികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടന്നു.
 
 
പ്രധാന വാർത്തകൾ
 Top