02 July Saturday

ഫ്ലോറിഡയിൽ റാന്നിക്കാർക്ക്‌ കൂട്ടായ്മയായി

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

 റാന്നി

അമേരിക്കയിലെ ടാമ്പാ ഫ്ലോറിഡയില്‍ റാന്നിക്കാരുടെ സംഗമത്തിന് തുടക്കമായി. ഫ്രണ്ട് ഓഫ് റാന്നി ടാമ്പാ (എഫ്ഒആർടി) എന്ന പേരിലാണ് കൂട്ടായ്മ രൂപം കൊണ്ടത്. ഫ്ലോറിഡയില്‍ റാന്നിക്കാരുടെ ആദ്യ കൂട്ടായ്മയാണിത്.  പ്ലാന്റ് സിറ്റിയിലുള്ള ടര്‍ക്കി ക്രീക്കിൽ നടന്ന ആദ്യ യോഗത്തിൽ അറുപതിലധികം കുടുംബങ്ങൾ പങ്കെടുത്തു.  ഫാ. ജോസഫ് എം കുരുവിള മാതാംപറമ്പിൽ അധ്യക്ഷനായി.  കൃഷി മന്ത്രി പി പ്രസാദ്, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, മുൻ എംഎൽഎ രാജു ഏബ്രഹാം, ന്യൂനപക്ഷ ധനകാര്യ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. മാത്യൂസ് വാഴക്കുന്നം, ബിജെപി സംസ്ഥാന കൗൺസിലംഗം അനോജ് കുമാർ, പ്രൊഫ. അന്നമ്മ ജേക്കബ്, റാന്നി വൈക്കം ഹിദായത്തുൽ ജുമാ മസ്ജിദ് മൗലവി  മുഹമ്മദ് ഷാഫി മൗലവി ബാഖവി, സിനിമ സംവിധായകൻ പ്രശാന്ത് മോളിക്കൽ എന്നിവർ വീഡിയോയിലൂടെ ആശംസകൾ അറിയിച്ചു.   അരുൺ ചാക്കോ, സജി കുരുവിള, എ സി ജോസഫ്, സാക്ക് മാതാംപറമ്പില്‍ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top