20 May Monday

റാന്നിയിലെ സർക്കാർ ആശുപത്രിയെല്ലാം സൂപ്പർ സ്‌പെഷ്യാലിറ്റിയായി

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

 

റാന്നി
ആതുര ശുശ്രൂഷാ രംഗത്ത് റാന്നിയിൽ വൻ കുതിച്ചു ചാട്ടം.  റാന്നി നിയോജകമണ്ഡലത്തിൽ ഉയർന്നുകൊണ്ടിരിക്കുന്ന ഒരു സ്വകാര്യ ആശുപത്രി പോലുമില്ല എന്നത്  നമ്മുടെ പോരായ്മയല്ല മറിച്ച് ആരോഗ്യ രംഗത്ത് സർക്കാരിന്റെ ഇടപെടലിന്റെ മേന്മയാണ്.
പ്രധാന ശസ്ത്രക്രിയ ഉൾപ്പെടെ ചെയ്യുന്ന പ്രധാന ആശുപത്രിയായി റാന്നി താലൂക്ക് ആശുപത്രി മാറിക്കഴിഞ്ഞു. 34 ഡോക്ടർമാരുടെ സേവനമാണ് ഇവിടെ ഉള്ളത്.  കേവലം പിഎച്ച്സി നിലവാരത്തിൽ മാത്രം പ്രവർത്തിച്ചിരുന്ന റാന്നി താലൂക്ക് ആശുപത്രി ഇന്ന് സ്പെഷ്യാലിറ്റി കേഡറിലേക്ക് ഉയർന്നിരിക്കുകയാണ്. 
മറ്റൊരു സ്വകാര്യ ആശുപത്രിയിലും ഇല്ലാത്ത ശുചിത്വവും വെടിപ്പും ചികിത്സ സംവിധാനങ്ങളുമാണ് റാന്നി താലൂക്ക് ആശുപത്രിക്കുള്ളത്.  എൽഡിഎഫ് സർക്കാരുകളുടെ സഹായം കൊണ്ടാണ്  റാന്നി താലൂക്ക് ആശുപത്രിക്ക്  നേട്ടങ്ങളെല്ലാം സ്വായത്തമാക്കിയത്. താലൂക്ക് ആശുപത്രി മാത്രമല്ല വടശ്ശേരിക്കര പിഎച്ച്സിയെ കുടുംബാരോഗ്യ കേന്ദ്രമായി  ഉയർത്തി 12 മണിക്കൂർ ഡോക്ടർമാരുടെ ഉൾപ്പെടെ സേവനം ഉറപ്പാക്കി. പെരുനാട് പിഎച്ച്സിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും കിടത്തിചികിത്സ ഉൾപ്പെടെ സൗകര്യങ്ങളും ഏർപ്പെടുത്തി. വെച്ചൂച്ചിറ പിഎച്ച്സിയിൽ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തി. അങ്ങാടിയിൽ പുതുതായി പിഎച്ച്എസി അനുവദിച്ചു.കോട്ടാങ്ങൽ പി എച്ച്സി- സിഎച്ച്സിയായി ഉയർത്തി.ഇത് കൂടാതെ ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കി.
റാന്നി താലൂക്ക് ആശുപത്രിയിൽ   പ്രസവം, പ്രധാന ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളും കാര്യക്ഷമമായി നടക്കുന്നു  .ആശുപത്രിയുടെ സുതാര്യമായ നടത്തിപ്പിനായി 4 നിലകളുള്ള 2 ബഹുനില കെട്ടിടങ്ങളും നിർമിച്ചു നൽകിയിട്ടുണ്ട് .പുതിയൊരു കെട്ടിടം നിർമിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top