25 May Monday

സിഐടിയു അവശ്യസാധനങ്ങൾ വിതരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

 പത്തനംതിട്ട 

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസോലഷൻ വാർഡിൽ നിരിക്ഷണത്തിൽ കഴിയുന്നവർക്കും ജീവനക്കാർക്കും ഹെഡ്ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു പത്തനംതിട്ട ഏരിയ കമ്മിറ്റി  അവശ്യസാധനങ്ങൾ വിതരണം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ സി രാജഗോപാലൻ ആശുപത്രി സൂപ്രണ്ട് സാജൻ മാത്യുവിന് കൈമാറി.യുണിയൻ ജില്ലാ ജനറൽ സെക്രട്ടറി മലയാലപ്പുഴ മോഹനൻ, ഏരിയ സെക്രട്ടറി ടി പി  രാജേന്ദ്രൻ,കമ്മിറ്റി അംഗം എം ജെ രവി, ആർഎംഒ ആഷിഷ് മോഹൻകുമാർ തുടങ്ങിയവർ സന്നിഹിതരായി.
 
പ്രധാന വാർത്തകൾ
 Top