30 May Saturday

കോമ്പാറ്റ് ആപ്ലിക്കേഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020
പത്തനംതിട്ട
ജില്ലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് വേഗത്തിൽ വിവരങ്ങൾ കൈമാറാൻ കോമ്പാറ്റ് (COM-BAT) എന്ന പുതിയ ആൻേഡ്രായിഡ് ആപ്ലിക്കേഷൻ പരിചയപ്പെടുത്തുകയാണ് തിരുവല്ല മാക്ഫാസ്റ്റ് കോളജിലെ ജീവനക്കാരും വിദ്യാർഥികളും. നാലു ദിവസംകൊണ്ടാണ് ആപ്ലിക്കേഷൻ യഥാർഥ്യമായത്.  
ഉദ്യോഗസ്ഥരുടെ ഇ-മെയിൽ ഐഡിയിലൂടെ ലിങ്ക് ഉപയോഗിച്ച് കോമ്പാറ്റിന്റെ സഹായത്തോടെ ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജിലും സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടർമാരുടെയും പേജിലും നേരിട്ട് എത്താൻ സാധിക്കും.  പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 16 ടീമുകളിലെ അംഗങ്ങൾക്കും നേരിട്ട് വിവരങ്ങൾ കൈമാറാനും ആപ്പിലൂടെ സാധിക്കും.  സംഘത്തിലുള്ളവരുടെ മൊബൈൽ നമ്പരുകളും ഇതിലുണ്ട്. ആപ്പിൽ നിന്ന് ഇവരെ വിളിക്കാനും മെസേജ് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. ആരുടെയും നമ്പർ ഫോണിൽ സേവ് ചെയ്യാതെ കൃത്യസമയത്തുതന്നെ വിവരങ്ങൾ കൈമാറാം. സംസ്ഥാനത്ത് മുഴുവനും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ആപ്പ് നിർമിച്ചിരിക്കുന്നത്. 
തിരുവല്ല മാക്ഫാസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ചെറിയാൻ ജെ കോട്ടയിൽ, ജില്ലാ കോ-ഓർഡിനേറ്റർ ഡോ.സുധീപ് ബി ചന്ദ്രമന, എൻഐസി ഓഫീസർ ജിജി ജോർജ്, ഐടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ഷൈൻ ജോസ്, പവിൻരാജ് തടത്തിൽ, ജെയ്മോൻ ജെയിംസ്, സി സജി, അജയ് കുര്യൻ തുടങ്ങിയവരാണ് ആപ്ലിക്കേഷൻ ഒരുക്കിയിരിക്കുന്നത്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top