25 May Monday

വൈറസിനെതിരെ പടയൊരുക്കം

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

 കോന്നി 

സിപിഐ എം കോന്നി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി വാഷിങ്ങ് കോർണർ സ്ഥാപിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, കെഎസ്‌‌കെടിയു ജില്ലാ പ്രസിഡന്റ്‌ പി എസ് കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.  
കോന്നിത്താഴം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യനാമണ്ണിൽ ഒരുക്കിയിരിക്കുന്ന ഹാൻഡ് വാഷിങ്‌ കോർണർ വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയം. കൈ കഴുകൂ,കടമ നിറവേറ്റു,കൈനിറയെ മധുരം നുകരൂ എന്നതാണ് കേന്ദ്രത്തിന്റെ ഹാഷ് ടാഗ്. പൊതുജനങ്ങൾക്ക് കൈ കഴുകുന്നതിനായി വെള്ളവും ഹാൻഡ് വാഷും സജ്ജമാക്കിയിരിക്കുന്ന കോർണറിൽ കൈകഴുകിയെത്തുന്നവരെ കാത്തിരിക്കുന്നത് മിട്ടായി മുതൽ പഴവർഗങ്ങൾ വരെയാണ്. ഇഷ്ടാനുസരണം എടുത്തു കഴിക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്‌. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ പരമാവധി പഴ വർഗ്ഗങ്ങൾ സൗജന്യമായി കോർണറിലൂടെ വിതരണം ചെയ്യുമെന്ന്‌ ലോക്കൽ സെക്രട്ടറി ജിജോ മോഡി പറഞ്ഞു.കോർണറിന്റെ ഉദ്‌ഘാടനം അഡ്വ.കെയു ജനിഷ് കുമാർ എംഎൽഎ നിർവഹിച്ചു.ജിജോ മോഡി അധ്യക്ഷനായി എം എസ് ഗോപിനാഥൻ,എ കുട്ടൻ,മിഥുൻ മോഹൻ,ബിൻസൺ ജോസഫ് എന്നിവർ സംസാരിച്ചു.
പ്രമാടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂങ്കാവ് ജങ്‌ഷനിൽ സ്ഥാപിച്ച ഹാൻഡ്‌ വാഷ് കോർണർ ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പി എസ് ഗോപി അധ്യക്ഷനായി. ഏരിയ സെക്രട്ടറി ശ്യാംലാൽ, ലോക്കൽ സെക്രട്ടറി കെ ആർ ജയൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എം മോഹനൻ നായർ, എം അനീഷ് കുമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ പ്രകാശ് കുമാർ, വാഴവിള അച്ചുതൻ നായർ എന്നിവർ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top