19 March Tuesday

റവ.ഡോ.ടി സി ജോർജ‌് സ്മാരക പുരസ്‌കാരം പി ഒ ചാക്കോയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

 

പത്തനംതിട്ട
തുരുത്തിക്കാട് ബിഎഎം കോളജ് സ്ഥാപകൻ റവ.ഡോ.ടി സി ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് കോട്ടയം നെടുംകുന്നം നെടുമണ്ണി സെന്റ് അൽഫോൻസാ യുപി സ്‌കൂൾ മുൻ പ്രഥമാധ്യാപകൻ പി ഒ ചാക്കോ അർഹനായി. ഗ്രാമപ്രദേശങ്ങളിലെ മികച്ച വിദ്യാഭ്യാസ പ്രവർത്തനത്തെ മുൻനിർത്തി നൽകുന്ന പുരസ്‌കാരം 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. 22ന‌് രാവിലെ 10.30ന് കോളജ് ചാപ്പലിൽ ചേരുന്ന യോഗത്തിൽ തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പുരസ്‌കാരം സമ്മാനിക്കുമെന്ന് പുരസ്‌കാരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നെടുമണ്ണി ഗ്രാമത്തിലെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയും സാമൂഹിക ഉന്നമനവും ലക്ഷ്യമാക്കി നടത്തിയ നൂതന പദ്ധതികളാണ് പി ഒ ചാക്കോയെ അവാർഡിന് അർഹനാക്കിയത്.  ഗണിതാധ്യാപനത്തിലുള്ള അദ്ദേഹത്തിന്റെ പഠന മാതൃകകൾ സാർവത്രിക അംഗീകാരം നേടിയിട്ടുണ്ട്. പുരസ്‌കാര സമിതി സെക്രട്ടറി കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ജോസ് പാറക്കടവിൽ, കോളജ് പ്രിൻസിപ്പൽ ഡോ. അലക്‌സ് മാത്യു, സമിതി കൺവീനർ ഡോ.ബിജു ടി.ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top