17 June Monday

ഹിറ്റായി നോർക്ക റൂട്ട്‌സ് കോൾ സെന്റർ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

നോർക്ക റൂട്ട്‌സിന്റെ പരിഷ്‌ക്കരിച്ച വെബ്‌സൈറ്റിന്റെയും പുതിയ അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പറിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ നിർവഹിക്കുന്നു

 പത്തനംതിട്ട

ലോക കേരളസഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിൽ നോർക്ക റൂട്ട്‌സിന്റെ അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ‌്തു. അഭൂതപൂർവമായ പ്രതികരണമാണ് ആദ്യ ദിവസം തന്നെ കോൾ സെന്ററിന് ലഭിച്ചത്. ഉദ്ഘാടനം ചെയ്ത് നിമിഷങ്ങൾക്കകം ആയിരത്തിലധികം കോളുകളാണ് ടോൾ ഫ്രീ നമ്പറിൽ ലഭിച്ചത്. ഏത് വിദേശരാജ്യത്തുനിന്നും 24 മണിക്കൂറും ടെലിഫോണിലോ, ലൈവ് ചാറ്റിലോ, ഇമെയിൽ സംവിധാനത്തിലോ എസ്എംഎസ് മുഖാന്തരമോ പ്രവാസി മലയാളികൾക്ക് 0091 8802012345  ടോൾ ഫ്രീ നമ്പർ വിളിച്ച്, നോർക്ക റൂട്ട്‌സിന്റെ സേവനങ്ങളെക്കുറിച്ചുളള വിവരങ്ങൾ ആരായാനും പരാതികൾ നൽകാനും സാധിക്കും. ഫോണിൽ നിന്ന് നമ്പറിലേയ്ക്ക് ഡയൽ ചെയ്തതിന് ശേഷം കോൾ ഡിസ്‌കണക്ട് ആവുകയും 30 സെക്കറ്റിനുളളിൽ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിൽ നിന്നും കോൾ തിരികെ ലഭിക്കുകയും ചെയ്യും. ഈ സേവനം തികച്ചും സൗജന്യമാണ്. കൂടാതെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിളിക്കുന്നവർക്ക് 1800 425 3939 എന്ന നമ്പറിലുളള സേവനങ്ങൾ തുടർന്നും ലഭിക്കും. ഇതോടൊപ്പം നവീകരിച്ച വെബ് പോർട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
 
 
പ്രധാന വാർത്തകൾ
 Top